City Gold
news portal
» » » » » » » » » » » » » ബിജെപി ജയിച്ചില്ലെങ്കില്‍ മഞ്ചേശ്വരം കേരളത്തിലെ കശ്മീര്‍ ആകുമെന്ന് ബിജെപി നേതാവ് നളീന്‍ കുമാര്‍ കട്ടീല്‍

മഞ്ചേശ്വരം: (www.kasargodvartha.com 06.10.2019) ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളീന്‍കുമാര്‍ കട്ടീല്‍. യുഡിഎഫോ എല്‍ഡിഎഫോ വിജയിച്ചാല്‍ കേരളത്തിലെ കശ്മീരായി മഞ്ചേശ്വരം മാറുമെന്നാണ് നളീന്‍ കുമാറിന്റെ പരാമര്‍ശം. മഞ്ചേശ്വരത്ത് പിണറായിക്കും മുസ്ലിം ലീഗിനും അവസരം നല്‍കരുതെന്നും അങ്ങനെ നല്‍കിയാല്‍ കേരളത്തിലെ കശ്മീരായി മഞ്ചേശ്വരം മണ്ഡലം മാറുമെന്നുമായിരുന്നു കട്ടീലിന്റെ പ്രസംഗം.


ഇത്തവണ മഞ്ചേശ്വരത്ത് ജയിച്ചു കയറാനുള്ള ശ്രമത്തിലാണ് എന്‍ഡിഎ. ഭൂരിപക്ഷ വോട്ടില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ചാണ് പ്രചാരണ രംഗത്ത് ബിജെപി സജീവമാകുന്നത്. ഇത് കര്‍ണാടക ബിജെപി അധ്യക്ഷന്‍ പരസ്യമായി വ്യക്തമാക്കി കഴിഞ്ഞു. വരും ദിവസങ്ങളില്‍ കട്ടീലിന്റെ വാക്കുകള്‍ ഏറ്റുപിടിച്ച് പ്രചരണം നടത്താനാണ് ബിജെപി നേതാക്കളുടെ നീക്കം.

അതേസമയം മുന്നണികളെല്ലാം പ്രചരണ ചൂടിലാണ്. പരമാവധി വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഞായറാഴ്ചയായതിനാല്‍ ക്രൈസ്തവ ചര്‍ച്ചുകള്‍ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍തഥികള്‍ പ്രചരണം നടത്തുന്നത്.

Keywords: Kerala, kasaragod, Manjeshwaram, news, by-election, BJP, Politics, UDF, LDF, Pinarayi-Vijayan, Muslim-league, Nalin Kumar Katteel's controversy statement on Manjeshwaram 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date