City Gold
news portal
» » » » » » » » » വിവാഹം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോയ ഭര്‍ത്താവ് തിരിച്ചെത്തിയില്ല; സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവറെ വിവാഹം കഴിച്ച് യുവതി

നീലേശ്വരം: (www.kasargodvartha.com 05.10.2019) വിവാഹം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോയ ഭര്‍ത്താവ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവറെ വിവാഹം കഴിച്ച് യുവതി. നീലേശ്വരം കണിച്ചിറയിലെ യുവാവിന്റെ ഭാര്യയാണ് കഴിഞ്ഞ ദിവസം സുഹൃത്തായ ഓട്ടോഡ്രൈവറെ ക്ഷേത്രാചാര പ്രകാരം വിവാഹം കഴിച്ചത്. ഒരു വര്‍ഷം മുമ്പാണ് കണിച്ചിറ സ്വദേശിയുമായി മലയോരത്തുള്ള യുവതിയുടെ വിവാഹം നടന്നത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം.

വിവാഹത്തിനു ശേഷം മൂന്നു മാസം ഒന്നിച്ചുകഴിഞ്ഞ ശേഷമാണ് ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയത്. മാതാപിതാക്കള്‍ മരണപ്പെട്ട യുവാവ് സ്വന്തം വീട്ടിലായിരുന്നു താമസം. ഭര്‍ത്താവിന്റെ അമ്മയുടെ സഹോദരിമാരും ഈ വീട്ടിലായിരുന്നു. ഗള്‍ഫിലുള്ള യുവാവ് അമ്മയുടെ ബന്ധുക്കള്‍ക്കാണ് ചിലവിനുള്ള പണം അയച്ചുകൊടുത്തിരുന്നത്. സ്വന്തം ആവശ്യങ്ങള്‍ക്കായി ഭാര്യ ഇവരോടാണ് പണം ചോദിച്ചുവാങ്ങിയിരുന്നത്. ഗള്‍ഫിലെത്തിയ ശേഷം യുവാവ് ഭാര്യയുമായി യാതൊരു ബന്ധവും ഇല്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതിനിടയില്‍ ഭര്‍തൃവീട്ടുകാരില്‍ നിന്നും പീഡനവുംകൂടി നേരിട്ടതോടെ യുവതി മലയോരത്തെ സ്വന്തം വീട്ടിലേക്ക് പോവുകയും സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവറെ വിവാഹം കഴിക്കുകയുമായിരുന്നു.

കാഞ്ഞങ്ങാട്ടെ ഒരു സായാഹ്ന പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Youth, Woman, Neeleswaram, Husband not come from Dubai after marriage; Woman marry Auto driver
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date