City Gold
news portal
» » » » » » » » » » » കാസര്‍കോട്ടും മുത്വലാഖ് കേസ് രജിസ്റ്റര്‍ ചെയ്തു; വിവാഹബന്ധം വേര്‍പെടുത്തിയത് ഭാര്യാസഹോദരന്റെ വാട്‌സാപ്പിലേക്ക് അയച്ച മുത്വലാഖ് ചൊല്ലിയതായുള്ള ശബ്ദസന്ദേശത്തിലൂടെ

കാസര്‍കോട്: (www.kasargodvartha.com 08.09.2019) വാട്‌സാപ്പിലൂടെ മുത്വലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. പുളിക്കൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എരിയാലിലെ അഷ്‌റഫിനെതിരെയാണ് കേസ്.

ഞായറാഴ്ചയാണ് സെക്ഷന്‍ (4) റെഡ് വിത്ത് (3) ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് മുസ്ലീം വുമണ്‍ മാര്യേജ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. 2007 ജൂലൈ 15നാണ് ഇരുവരും വിവാഹിതരായത്. 20 പവന്‍ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും അഷ്‌റഫ് സ്ത്രീധനമായി കൈപ്പറ്റിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഇതിനിടെ ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് ഭാര്യ നല്‍കിയ പരാതിയില്‍ അഷ്‌റഫിനെതിരെ ഒരു കേസ് കാസര്‍കോട് സിജെഎം കോടതിയില്‍ നിലവിലുണ്ട്. ഇപ്പോള്‍ ഗള്‍ഫിലുള്ള അഷ്‌റഫ് മുത്വലാഖ് ചൊല്ലിയതായി അറിയിച്ച് ഭാര്യാസഹോദരന്റെ വാട്‌സാപ്പിലേക്ക് ശബ്ദസന്ദേശം അയച്ച് വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണ് പരാതി.

നേരത്തെ കോഴിക്കോട്ട് താമരശ്ശേരിയില്‍ കേരളത്തിലെ ആദ്യത്തെ മുത്വലാഖ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 30നാണ് മുത്വലാഖ് ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായത്.


Also Read: മുത്വലാഖ് നിയമത്തില്‍ കേരളത്തിലെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി

ത്വലാഖ് ചൊല്ലിയതിന് കേരളത്തില്‍ നടന്ന ആദ്യ അറസ്റ്റില്‍ ട്വിസ്റ്റ്, ഒരു തവണപോലും ത്വലാഖ് ചൊല്ലാത്ത തനിക്കെതിരെ ഭാര്യ വ്യാജ പരാതി നല്‍കി, നിയമത്തെ ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായി യുവാവ്
Keywords: Kerala, kasaragod, news, Top-Headlines, marriage, Eriyal, Pulikur, case, Police, Triple Twalaq case registered in Kasargod 
< !- START disable copy paste -->  

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date