city-gold-ad-for-blogger
Aster MIMS 10/10/2023

സഹൃദയനായ സഫറുല്ലാഹ് ഹാജിയെ ഓര്‍ക്കുമ്പോള്‍

എന്‍ എ ബക്കര്‍ അംഗഡിമുഗര്‍

(www.kasargodvartha.com 10.09.2019) ഐഎന്‍എല്‍ കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് സഫറുല്ലാഹ് ഹാജി അന്തരിച്ചു എന്ന വാര്‍ത്ത വെള്ളിയാഴ്ച്ച രാവിലെ ഒരു വെള്ളിടിയായി കാസര്‍കോട് ജനതയെ ഞെട്ടിച്ചു.. സഹൃദയനും പരിചയപ്പെട്ടവര്‍ക്കെന്നും ഓര്‍മിക്കാവുന്ന ഒരു വ്യക്തിത്വത്തിനുടമയായിരുന്നു ഞങ്ങള്‍ സ്‌നേഹപൂര്‍വ്വം  സഫര്‍ച്ച എന്നു വിളിക്കുന്ന അംഗഡിമുഗര്‍ സഫറുല്ലാഹ് ഹാജി.. കാസര്‍കോട്ടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ദീനി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഈ അടുത്ത കാലത്താണ് കുമ്പള ദേവീ നഗറില്‍ താമസമാക്കിയത്. അംഗഡിമുഗറില്‍ നിന്ന് ബദിയഡുക്കയിലേക്ക് വീട് മാറിയ അദ്ദേഹം അംഗഡിമുഗര്‍ക്കാരുമായുള്ള ബന്ധം തുടര്‍ന്ന് കൊണ്ടേയിരുന്നു..

സംഘടനാ പാടവം അദ്ദേഹത്തിന് അല്ലാഹു നല്‍കിയ ഒരു കഴിവായിരുന്നൂ.. അംഗഡിമുഗറിന്റെ ചുവന്ന മണ്ണില്‍ നിന്ന് എം എസ് എഫ് എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ അഭിഭക്ത കണ്ണൂര്‍ ജില്ലാ പ്രസിന്റായും, സംസ്ഥാന വൈസ് പ്രസിഡന്റായും, മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി, കേരള മുംബൈ മുസ്ലിം വെല്‍ഫയര്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. മര്‍ഹൂം സേട്ടു സാഹിബിന്റെ അടുത്ത അനുയായിയായ സഫറുല്ലാഹ് ഹാജി, ഐഎന്‍എല്‍ രൂപീകരിച്ചപ്പോള്‍ അതിന്റെ നേതാക്കളില്‍ പ്രധാനി ആയി ശോഭിക്കാന്‍ കഴിഞ്ഞത് തന്റെ ആത്മാര്‍ത്ഥതക്ക് ആ സംഘടനകള്‍ നല്‍കിയ അംഗീകാരമായിരുന്നു. നല്ലൊരു സുന്നി പ്രവര്‍ത്തകനായ സഫറുല്ലാഹ് ഹാജി അഭിഭക്ത എസ് വൈ എസിന്റെ നല്ലൊരു സംഘാടകന്‍ ആയിരുന്നു ( അന്ന് സുന്നികള്‍ രണ്ട് ഗ്രൂപ്പായിരുന്നില്ല). രാഷ്ട്രീയമായി അന്ന് രണ്ട് ചേരിയിലായിരുന്ന സമയത്താണ് അദ്ദേഹവുമായി അടുത്തിടപെടാനും അദ്ദേഹത്തിന്റെ ഓര്‍ഗനൈസിംഗ് പാടവം മനസിലാക്കാനും ഈ വിനീതനു സാധിച്ചത്. ഒരിക്കല്‍ പരിചയപ്പെട്ട മുഖങ്ങള്‍ക്ക് ചിരി മായാത്ത മുഖം ഒരിക്കലും മറക്കാന്‍ കഴിയില്ലായിരുന്നൂ. താന്‍ കൈവെച്ച മേഖലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സഫറുല്ലാഹ് ഹാജി ഏത് മേഖലയിലും കഴിവ് തെളിയിച്ച ഒരു പ്രഗത്ഭ വ്യക്തിത്വത്തിനുടമ ആയിരുന്നു.

സഫറുല്ലാഹ് ഹാജി പട്ടേല്‍, 01 – 11 – 1951 നവംബര്‍ ഒന്നിന് ജനിച്ചു. ബികോം ബിരുദധാരിയാണ്. പൊതുപ്രവര്‍ത്തന രംഗത്തെ ചില ഏടുകള്‍ താഴെ പറയുന്നതാണ്
1 എംഎസ്എഫ് കുമ്പള ടൗണ്‍ സെക്രട്ടറി, കാസര്‍കോട്് താലൂക് എംഎസ്എഫ് സെക്രട്ടറി, പ്രസിഡന്റ്,  സര്‍ സയ്യിദ് കോളജ് യൂണിറ്റ് പ്രസിഡന്റ്, ഈ സമയത്താണ് കുഞ്ഞാലിക്കുട്ടിക്ക് ഐഎസ്എല്ലില്‍ നിന്ന് രാജി വെപ്പിച്ച് എംഎസ്എഫ് മെമ്പര്‍ഷിപ് കൊടുത്തത്, ബോംബേ മസ്ദൂര്‍ യൂണിയന്‍
(ബിഎംയു) ആക്ടിവ് മെമ്പര്‍.

ഏഴ് വര്‍ഷകാലം കെഎംസിസി സൗദി അറേബിയ പ്രവര്‍ത്തക സമിതി അംഗം, എക്‌സ്. ഗള്‍ഫ് ഫോറം കാസര്‍കോട് ജില്ല സെക്രട്ടറി, ജനറല്‍ സെക്രട്ടറി, മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍്, സൗദി കെഎംസിസി ഈസ്‌റ്റേണ്‍ പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി, മുംബൈ കേരള നാഷനല്‍ വെല്‍ഫയര്‍ ലീഗ്, ഇന്ത്യന്‍ നാഷനല്‍ ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്, കാസര്‍കോട് ജില്ല ട്രഷറര്‍, നിലവില്‍ ഐന്‍എല്‍ ജില്ല വൈസ് പ്രസിഡന്റ് ആയിരുന്നു.

1964ലെ മലയാള വിദ്യാര്‍ത്ഥി ഭാഷ സമരത്തില്‍ സജീവ പങ്കാളിത്തമുണ്ടായിരന്നു. അംഗടിമുഗര്‍ പെരുന്നാപറമ്പ് സ്വദേശിയായ ഇദ്ദേഹം കുമ്പള ദേവീ നഗറില്‍ ആയിരുന്നു താമസം. കുമ്പള ബദര്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡന്റ് ആയിരുന്ന സഫറുല്ലാഹ് ഹാജി മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു.

ഭാര്യ നഫീസ. മക്കള്‍: ഷാനവാസ്, ഫാത്തിമ സഫരിയ, ഷൗബീസ്. മരുമകള്‍ ഡോ. ഇര്‍ഫാന (ആയിശ ഡെന്റല്‍ കെയര്‍). നാട്ടുകാര്‍ക്കും കുടുംബത്തിനും ഉണ്ടായ ദുഃഖത്തില്‍ പങ്ക് ചേരുന്നതോടൊപ്പം ആ മഹാന് അല്ലാഹു സ്വര്‍ഗം പ്രധാനം ചെയ്‌യട്ടെയെന്ന പ്രാര്‍ത്ഥനയോടെ..

സഹൃദയനായ സഫറുല്ലാഹ് ഹാജിയെ ഓര്‍ക്കുമ്പോള്‍


Keywords:  Article, INL, Death, commemoration, Safarullah Haji no more

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL