city-gold-ad-for-blogger
Aster MIMS 10/10/2023

പരീക്ഷകള്‍ ഇനി മലയാളത്തിലും, പച്ചക്കൊടി കാട്ടി പി എസ് സി, മുഖ്യമന്ത്രിയും പിഎസ്‌സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തത്വത്തില്‍ അംഗീകാരം

തിരുവനന്തപുരം:(www.kasargodvartha.com 16/09/2019) പിഎസ്‌സി പരീക്ഷകള്‍ ഇനി മലയാളത്തിലും എഴുതാം. പരീക്ഷകള്‍ മലയാളത്തിലാക്കണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം. കെഎഎസ് അടക്കമുളള പരീക്ഷകളും മലയാളത്തില്‍ നടത്താനും ധാരണയായി. ഇതിന്റെ പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മുഖ്യമന്ത്രിയും പിഎസ്‌സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

പരീക്ഷകള്‍ ഇനി മലയാളത്തിലും, പച്ചക്കൊടി കാട്ടി പി എസ് സി, മുഖ്യമന്ത്രിയും പിഎസ്‌സി ചെയര്‍മാനും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തത്വത്തില്‍ അംഗീകാരം

പരീക്ഷകള്‍ മലയാളത്തിലാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ അറിയിച്ചു.കഴിഞ്ഞ മാസം 29ന് പിഎസ്‌സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം പരീക്ഷകള്‍ മലയാളത്തില്‍ നടത്തണമെന്ന് ആവസ്യപ്പെട്ട് നിരാഹാര സമരം തുടങ്ങിയിരുന്നു. കെഎഎസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്. സമരം ഇപ്പോഴും തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പി എസ് സി ചെയര്‍മാനുമായി ചര്‍ച്ച നടത്തിയത്.

അതേസമയം പരീക്ഷ മലയാളത്തില്‍ എഴുതുന്നത് സംബന്ധിച്ച് ഔദ്യോഗിക ഉറപ്പ് കിട്ടുന്നത് വരെ സമരം തുടരുമെന്ന് ഐക്യമലയാളം പ്രസ്ഥാനം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Thiruvananthapuram, Kerala, PSC, Education,Chief minister, PSC Approved to write exam in Malayalam

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL