City Gold
news portal
» » » » » » » » ദേശീയപാത തകര്‍ച്ച; ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ

കാസര്‍കോട്: (www.kasargodvartha.com 10.09.2019) കാസര്‍കോട് - മംഗളൂരു ദേശീയപാത തകര്‍ച്ചയില്‍ ശക്തമായ മുന്നറിയിപ്പുമായി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ രംഗത്ത്. ജനങ്ങളുടെ ക്ഷമ പരിശോധിക്കുന്നത് തുടര്‍ന്നാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് എം എല്‍ എ വ്യക്തമാക്കി. ദേശീയപാത റീജണല്‍ ഓഫീസര്‍ വി വി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ നേരില്‍ കണ്ട് എം എല്‍ എ കടുത്ത പ്രതിഷേധം അറിയിച്ചു. ജനങ്ങള്‍ ഈ പാതയില്‍ ഇപ്പോള്‍ അനുഭവിക്കുന്ന യാത്രാദുരിതത്തെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.

വര്‍ഷങ്ങളോളം റീടാറിംഗ് നടത്താതെ മഴക്കാലത്ത് കുളങ്ങളെ വെല്ലുന്ന കുഴികള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അറ്റകുറ്റപണിയുടെ പേരില്‍ കോടികള്‍ പാഴാക്കുന്നത് ആരുടെ ബുദ്ധിയാണെന്ന് വ്യക്തമാക്കണമെന്ന് എം എല്‍ എ പറഞ്ഞു. കാസര്‍കോട്ടെ ജനങ്ങള്‍ ക്ഷമയുള്ളവരായതിനാലാണ് ഇപ്പോഴും ജനപ്രതിനിധികള്‍ ബാക്കിയുള്ളതെന്ന് മോര്‍ത്ത് (മിനിസ്ടി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേഴ്‌സ്) ഉദ്യോഗസ്ഥരോട് എം എല്‍ എ പറഞ്ഞു.

റോഡില്‍ പൊലിഞ്ഞ ജീവനുകളുടെ എണ്ണമെടുത്ത് നിസംഗ മനോഭാവത്തോടെ തിരിച്ചു പോയാല്‍ കടമ തീര്‍ന്നു എന്ന നിലപാട് ഉദ്യോഗസ്ഥര്‍ മാറ്റണം. പ്രശ്‌നങ്ങള്‍ പഠിക്കാതെ യാന്ത്രിക ലോകത്ത് ജീവിക്കുകയാണ് ഉദ്യോഗസ്ഥര്‍. അവര്‍ തയ്യാറാക്കുന്ന എസ്റ്റിമേറ്റുകള്‍ പലപ്പോഴും യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. തലപ്പാടി മുതല്‍ അണങ്കൂര്‍ വരെ ഇപ്പോള്‍ ടെന്‍ഡര്‍ ചെയ്തിട്ടുള്ള പ്രവൃത്തികള്‍ കരാറുകാര്‍ തുടങ്ങാത്തതിന്റെ കാരണം ഇത് തന്നെയാണ്. ഒരിക്കലും സഹിക്കാനാവാത്ത ഈ അനാസ്ഥ അധികൃതര്‍ തുടരുമ്പോള്‍ ജനങ്ങള്‍ക്കു വേണ്ടി എം എല്‍ എ എന്ന നിലവിട്ട് പെരുമാറിയാലോ എന്ന് ചിന്തിച്ച് പോവുകയാണെന്നും എം എല്‍ എ പറഞ്ഞു. നാടിനായി കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് മോര്‍ത്ത് അധികൃതരെ എം എല്‍ എ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, MLA, N.A.Nellikunnu, National highway, NA Nellikunnu MLA on Bad National highway
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date