city-gold-ad-for-blogger
Aster MIMS 10/10/2023

ഖാസിയുടെ മരണം; സി ബി ഐക്കെതിരെയുള്ള പരാതി കേന്ദ്രം അന്വേഷിക്കുന്നു, വിഷയം വീണ്ടും ചൂടുപിടിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 19.09.2019) ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സി ബി ഐ നടത്തിയ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി ആരോപിച്ച് ഖാസിയുടെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നല്‍കിയ നിവേദനങ്ങള്‍ സെന്‍ട്രല്‍ വിജിലന്‍സ് വിഭാഗത്തിന് അന്വേഷിക്കാന്‍ കൈമാറിയതോടെ വിഷയം വീണ്ടും ചൂടുപിടിക്കുന്നു. ബി ജെ പി കര്‍ണാടക അധ്യക്ഷനും എം പിയുമായ നളീന്‍ കുമാര്‍ കട്ടീല്‍ വഴി പ്രധാനമന്ത്രിക്ക് ഖാസിയുടെ മരുമകനും നിലവിലെ കീഴൂര്‍- മംഗളൂരു ഖാസിയുമായ ത്വാഖ അഹ് മദ് മൗലവി നിവേദനം നല്‍കിയിരുന്നു. ഈ നിവേദനമാണ് അന്വേഷണത്തിനായി സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് കൈമാറി ഉത്തരവായിരിക്കുന്നത്.

ജനകീയ നീതിവേദിയുള്‍പെടെ മറ്റു ചില സംഘടനകളും ഇക്കാര്യത്തില്‍ സി ബി ഐയുടെ അന്വേഷണത്തിലെ പോരായ്മയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. കൊലപാതകക്കേസുകള്‍ അന്വേഷിച്ച് മിടുക്ക് തെളിയിച്ച സി ബി ഐയിലെ പുതിയ ടീമിനെ അന്വേഷണം ഏല്‍പിക്കണമെന്നാണ് എല്ലാവരും നിവേദനത്തില്‍ ആവശ്യപ്പെടുന്നത്. സി ബി ഐ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായിട്ടുള്ളതെന്നാണ് ബന്ധുക്കളും ആക്ഷന്‍ കമ്മിറ്റിയും ആരോപിക്കുന്നത്. കോടതിക്ക് തെറ്റായ റിപോര്‍ട്ടുകള്‍ നല്‍കിയ സി ബി ഐ അന്വേഷണം വഴി തെറ്റിക്കുകയായിരുന്നുവെന്നാണ് പരാതി. ഇക്കാര്യത്തില്‍ അന്വേഷണം നടത്താനാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നേരത്തെ സി ബി ഐ ആദ്യ അന്വേഷണ റിപോര്‍ട്ട് കൊച്ചിയിലെ സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും സി ബി ഐയുടെ കണ്ടെത്തലുകള്‍ തള്ളിക്കൊണ്ട് പുനരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരുന്നു. പുനരന്വേഷണം നടത്തി രണ്ടാം തവണയും റിപോര്‍ട്ട് നല്‍കിയെങ്കിലും അതും കോടതി സ്വീകരിച്ചില്ല. കോടതി നിര്‍ദേശപ്രകാരമുള്ള ശാസ്ത്രീയ അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടര മാസം മുമ്പ് കടുക്കക്കല്ലിലെത്തി ശാസ്ത്രീയ പരിശോധനയും നടത്തിയിട്ടുണ്ട്. ഇതിന്റെ റിപോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചിട്ടില്ല.

ഖാസിയുടെ മരണം; സി ബി ഐക്കെതിരെയുള്ള പരാതി കേന്ദ്രം അന്വേഷിക്കുന്നു, വിഷയം വീണ്ടും ചൂടുപിടിക്കുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, case, complaint, Investigation, Khazi case; Central vigilance will be investigate the complaint against CBI
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL