city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് കെ സി എ നിര്‍മ്മിച്ച വിവാദ ക്രിക്കറ്റ് സ്റ്റേഡിയം പൊളിച്ച് നീക്കാന്‍ കളക്ടറുടെ ഉത്തരവ്, കൈയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും

ബദിയഡുക്ക:(www.kasargodvartha.com 21/09/2019) കാസര്‍കോട് കെ സി എ നിര്‍മ്മിച്ച വിവാദ ക്രിക്കറ്റ് സ്റ്റേഡിയം പൊളിച്ച് നീക്കാന്‍ കളക്ടറുടെ ഉത്തരവ്. കൈയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കാനും ശുപാര്‍ശ. രണ്ടു ദിവസത്തിനുള്ളില്‍ സ്റ്റേഡിയം കൈയേറിയ സ്ഥലം സര്‍ക്കാര്‍ തിരിച്ചു പിടിക്കാനാണ് തീരുമാനം. മാന്യയില്‍ സ്വകാര്യ വ്യക്തികള്‍ വാങ്ങിയ സ്ഥലത്തു നിന്ന് ഒരു ഭാഗം ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് വില്‍പ്പന നടത്തുകയായിരുന്നു. ഈ ഇടപാടുമായി ബന്ധപ്പെട്ടു ക്രിക്കറ്റ് അസോസിയേഷനിലും വന്‍ വിവാദമുയര്‍ന്നിരുന്നു.

കാസര്‍കോട് കെ സി എ നിര്‍മ്മിച്ച വിവാദ ക്രിക്കറ്റ് സ്റ്റേഡിയം പൊളിച്ച് നീക്കാന്‍ കളക്ടറുടെ ഉത്തരവ്, കൈയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും

നിര്‍ദ്ദിഷ്ട സ്റ്റേഡിയ സ്ഥലത്തു കൂടി ഒഴുകിയിരുന്ന തോട് കൈയേറി മണ്ണിട്ടു നികത്തി സ്റ്റേഡിയത്തിന്റെ ഭാഗമാക്കുകയായിരുന്നു എന്ന് കാട്ടി മാന്യയിലെ രാമചന്ദ്രന്‍, ലത്തീഫ് എന്നിവര്‍ മന്ത്രി ഇ ചന്ദ്രശേഖരന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തോട് കൈയേറി മണ്ണിട്ടു നികത്തിയതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് എട്ടര സെന്റ് തോട് തിരിച്ചു പിടിച്ചു തോട് നില നിര്‍ത്താന്‍ ഉത്തരാവുകയായിരുന്നു. കൈയേറ്റ സ്ഥലത്തിന് ബേള വില്ലേജ് ഓഫീസര്‍ നികുതി കൈപ്പറ്റിയതിലും നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Badiyadukka, Kasaragod, Kerala, District Collector,Collector's order to demolish the controversial cricket stadium built by KSA Kasaragod

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL