city-gold-ad-for-blogger
Aster MIMS 10/10/2023

കിഫ്ബിയുടെ മറവില്‍ നടന്നത് പകല്‍ക്കൊള്ള; അഴിമതിയില്‍ മുഖം നഷ്ടപ്പെട്ട് എല്‍ ഡി എഫ് സര്‍ക്കാര്‍: ചെന്നിത്തല

ഉദുമ: (www.kasargodvartha.com 21.09.2019) കിഫ്ബിയുടെ മറവില്‍ നടന്നത് പകല്‍ക്കൊള്ളയാണെന്നും ഇതോടെ അഴിമതിയില്‍ മുഖം നഷ്ടപ്പെട്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ ഉഴലുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനായി നിര്‍മിക്കുന്ന പ്രിയദര്‍ശിനി മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബിയുടെ മറവില്‍ നടന്നത് പകല്‍ക്കൊള്ള; അഴിമതിയില്‍ മുഖം നഷ്ടപ്പെട്ട് എല്‍ ഡി എഫ് സര്‍ക്കാര്‍: ചെന്നിത്തല

കിഫ്ബിയുടെ മറവില്‍ നടക്കുന്ന അഴിമതിയില്‍ മുഖം നഷ്ടപ്പെട്ടതുകൊണ്ടാണ് സര്‍ക്കാറും എല്‍ ഡി എഫും യു ഡി എഫ് നേതാക്കള്‍ക്ക് നേരെ അഴിമതി ആരോപിക്കുന്നത്. ഏത് അന്വേഷണവും നേരിടാന്‍ യു ഡി എഫ് തയാറാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തിയ അഴിമതി അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

പാവങ്ങളുടെ പേരുപറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ജനദ്രോഹ ഭരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഓണത്തിന് റേഷന്‍ കടകളിലും മാവേലി സ്റ്റോറുകളിലും ഓണക്കിറ്റ് പോലും വിതരണം ചെയ്തില്ല. പ്രളയ സെസ് ഏര്‍പ്പെടുത്തി ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലും യു ഡി എഫ് വിജയിക്കും. ജനങ്ങള്‍ ഇടതു സര്‍ക്കാറിനെക്കൊണ്ട് മടുത്തു. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ വിജയിപ്പിച്ചതുപോലെ ആറു മണ്ഡലങ്ങളിലും യു ഡി എഫിനോടൊപ്പമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ വി ആര്‍ വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു. ഓഫീസ് നിര്‍മാണത്തിന് പ്രിയദര്‍ശിനി ഷാര്‍ജ കമ്മിറ്റി നല്‍കുന്ന അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഭാരവാഹികള്‍ പ്രതിപക്ഷ നേതാവിന് കൈമാറി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായിരുന്നു.

കെ പി സി സി സെക്രട്ടറിമാരായ ജി രതികുമാര്‍, കെ നീലകണ്ഠന്‍, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, അഡ്വ. സി കെ ശ്രീധരന്‍, ഇ കുഞ്ഞിക്കേളുനായര്‍, ഖാദര്‍ മാങ്ങാട്, ഗീതാ കൃഷ്ണന്‍, സി രാജന്‍ പെരിയ, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി, പി ഭാസ്‌കരന്‍ നായര്‍, ഷാനവാസ് പാദൂര്‍, അന്‍വര്‍ മാങ്ങാട്, കെ എം അമ്പാടി, കേവീസ് ബാലകൃഷ്ണന്‍, ശ്രീധരന്‍ വയലില്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വാസു മാങ്ങാട് സ്വാഗതം പറഞ്ഞു.

കിഫ്ബിയുടെ മറവില്‍ നടന്നത് പകല്‍ക്കൊള്ള; അഴിമതിയില്‍ മുഖം നഷ്ടപ്പെട്ട് എല്‍ ഡി എഫ് സര്‍ക്കാര്‍: ചെന്നിത്തല

Keywords:  Kerala, news, kasaragod, Congress-office, Ramesh-Chennithala, Udma, LDF, UDF, Chennithala aginst Government on Kifb

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL