City Gold
news portal
» » » » » » » അഞ്ച് വര്‍ഷമായി ലോട്ടറി എടുക്കുന്നു, ഒടുവില്‍ കടത്തില്‍ മുങ്ങി എന്തുചെയ്യുമെന്നറിയാതെ പകച്ചു നിന്ന ബിജുവിനെ തേടി ഭാഗ്യം കടാക്ഷിച്ചു

കോട്ടയം:(www.kasargodvartha.com 17/09/2019) അഞ്ച് വര്‍ഷമായി ലോട്ടറി എടുക്കുന്ന ചെത്ത് തൊഴിലാളിക്ക് ഒടുവില്‍ ഭാഗ്യം കടാക്ഷിച്ചു. കോട്ടയം പാമ്പാടി മഞ്ഞാടി ഷാപ്പിലെ ചെത്തുതൊഴിലാളിയായ ബിജുമോനെയാണ് പൗര്‍ണമി ഭാഗ്യക്കുറിയുടെ 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം തേടിയെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്ഥിരമായി ലോട്ടറിയെടുക്കുന്ന ബിജുമോന്‍ എല്ലാ ലോട്ടറികളും വീട്ടില്‍ സുക്ഷിച്ചിട്ടുമുണ്ട്.

News, Kottayam, Kerala, Lottery, Top-Headlines,Bijumon won Pournami Lottery

വീടിന്റെ ആവശ്യത്തിന് വാങ്ങേണ്ടി വന്ന കടം എങ്ങനെ വീട്ടും എന്ന് ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് ബിജുവിനെ തേടി ഭാഗ്യം എത്തിയത്. ചെത്തുതോഴിലിന് ശേഷം ഓട്ടോഡ്രൈവറുടെ ജോലി ചെയ്തും ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബം പുലര്‍ത്തിയിരുന്ന ബിജുമോനെ തേടി എത്തിയ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് കുടുംബം. പ്രീതിയാണ് ഭാര്യ. മക്കള്‍. അക്ഷയ, അശ്വിന്‍.സമ്മാനാര്‍ഹമായ ടിക്കറ്റ് പാമ്പാടി കോര്‍പറേഷന്‍ ബാങ്ക് ശാഖയില്‍ ഏല്‍പിച്ചിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kottayam, Kerala, Lottery, Top-Headlines,Bijumon won Pournami Lottery  

About kvartha san

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date