City Gold
news portal
» » » » » » » » » » പൊതുസ്ഥലം കൈയ്യേറി കെട്ടിടനിര്‍മാണം നടത്തിയെന്ന പരാതി അന്വേഷിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതായി പരാതി; 10 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബോവിക്കാനം: (www.kasargodvartha.com 13.09.2019) പൊതുസ്ഥലം കൈയ്യേറി കെട്ടിടനിര്‍മാണം നടത്തിയെന്ന പരാതി അന്വേഷിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതായി പരാതി. സംഭവത്തില്‍ 10 മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ആദൂര്‍ പോലീസ് കേസെടുത്തു. ബാവിക്കര കെകെ പുരത്താണു സംഭവം.

അവധി ദിനത്തില്‍ റോഡരികിലെ പുറമ്പോക്കു കൈയ്യേറി ഓഫീസ് കെട്ടിടം നിര്‍മിക്കുന്നുവെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്‍ ഡി ഒ അഹ് മദ് കബീര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് റവന്യൂ സംഘം പരിശോധനയ്‌ക്കെത്തിയത്. കെട്ടിടത്തിന്റെ തറ പൊളിച്ചുനീക്കാന്‍ തുടങ്ങിയപ്പോള്‍ ലീഗ് പ്രവര്‍ത്തകര്‍ തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. പഞ്ചായത്തിന്റെ അനുമതിയില്ലാതെയായിരുന്നു നിര്‍മാണ പ്രവര്‍ത്തിയെന്നും സ്ഥലത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്കായില്ലെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നീട് പോലീസിന്റെ സഹായത്തോടെ തറ പൊളിച്ചുനീക്കുകയും ചെയ്തു.

അതേസമയം റവന്യൂ ഉദ്യോഗസ്ഥര്‍ സി പി എമ്മിനു ദാസ്യപ്പണി ചെയ്യുകയാണ്. മുഹമ്മദ് കുഞ്ഞി എന്നയാള്‍ നല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നതെന്നും മറിച്ചുള്ള പരാതി അടിസ്ഥാനരഹിതമാണെന്നും ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സി പി എം നിര്‍മാണ പ്രവര്‍ത്തി തടസപ്പെടുത്തുകയാണെന്നും മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Bovikanam, case, Police, Top-Headlines, Crime, Attack against Revenue officers; Case against 10 Muslim League volunteers
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date