city-gold-ad-for-blogger
Aster MIMS 10/10/2023

ചെര്‍ക്കള-ബദിയടുക്ക റൂട്ടിലും കരിച്ചേരി- കുണ്ടംകുഴി റൂട്ടിലും കുന്നിടിഞ്ഞു, ഗതാഗതം തടസപ്പെട്ടു

ചെര്‍ക്കള: (www.kasargodvartha.com 10.08.2019) ചെര്‍ക്കള-ബദിയടുക്ക റൂട്ടില്‍ എതിര്‍ത്തോടിനും എടനീരിനും ഇടയില്‍ കോരിക്കാര്‍മൂലയില്‍ കുന്നിടിഞ്ഞു. ഇതുമൂലം ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.  ശനിയാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെയാണ്് കുന്നിടിഞ്ഞത്. ഈ സമയം അതുവഴി ബദിയടുക്കയിലേക്ക് പോകുന്ന ബസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

വൈദ്യുതി പോസ്റ്റും മണ്ണിടിച്ചില്‍ കാരണം അപകടാവസ്ഥയിലാണ്. മൂന്നിടത്ത് മണ്ണിടിച്ചില്‍ ഉണ്ടായതായാണ് നാട്ടുക്കാര്‍ പറയുന്നത്. വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇതു കാരണം ആളുകള്‍ നടന്നു പോകുന്നത് പോലും വിലക്കിയിട്ടുണ്ട്. ബന്ധപ്പെട്ടവരെ മണ്ണിടിച്ചില്‍ ഉണ്ടായ വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം കരിച്ചേരി- കുണ്ടംകുഴി റൂട്ടിലും കുന്നിടിഞ്ഞു വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.

ചെര്‍ക്കള-ബദിയടുക്ക റൂട്ടിലും കരിച്ചേരി- കുണ്ടംകുഴി റൂട്ടിലും കുന്നിടിഞ്ഞു, ഗതാഗതം തടസപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Cherkala, Badiyadukka, Road, Land, Accident, collapse,  Landslided; Road blocked < !- START disable copy paste --> 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL