City Gold
news portal
» » » » » » » » » » ചെങ്കള സഹകരണ ബാങ്ക് പ്രസിഡണ്ട് സ്ഥാനവും ലീഗ് കൈയ്യടക്കി; കോണ്‍ഗ്രസിനകത്ത് എ-ഐ പോര് രൂക്ഷമാകുന്നു

ചെങ്കള: (www.kasargodvartha.com 13.07.2019) കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന ചെങ്കള സഹകരണ ബാങ്ക് പ്രസിഡണ്ട് സ്ഥാനവും ലീഗ് കൈയ്യടക്കിയതോടെ കോണ്‍ഗ്രസിനകത്ത് എ-ഐ പോര് രൂക്ഷമാകുന്നു. ബാങ്ക് പ്രസിഡണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍ക്കുട്‌ലുവിന്റെ മരണത്തെത്തുടര്‍ന്നാണ് പുതിയ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഭരണസമിതിയില്‍ ഒരംഗത്തിന്റെ ഒഴിവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ബി കെ കുട്ടി കട്ടാരവും, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കടവത്തും തമ്മില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുകയായിരുന്നു.

കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് നാലു വീതം വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് മുഹമ്മദ് കുഞ്ഞിയെ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്. സഹകരണ സംഘം ബദിയടുക്ക യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ എം മണികണ്ഠനായിരുന്നു വരണാധികാരി. മുസ്ലിം ലീഗ് മുന്നണി മര്യാദ പാലിച്ചില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജി നല്‍കിയതോടെ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാകാനും സാധ്യതയുണ്ട്.

ഡി സി സി നേതൃത്വത്തിന്റെ അലംഭാവമാണ് ചെങ്കള സഹകരണ പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് നഷ്ടപ്പെടാന്‍ കാരണമെന്ന് ആരോപിച്ച് ഐ ഗ്രൂപ്പ് രംഗത്ത് വന്നിട്ടുണ്ട്. നാലു വര്‍ഷം കൂടി ഭരണസമിതി കാലാവധിയുള്ളപ്പോഴാണ് പുതിയ പ്രതിസന്ധി ബാങ്കിലുണ്ടായിരിക്കുന്നത്. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ മകന്‍ അഹ് മദ് കബീര്‍, ബി അബ്ദുല്‍ മുത്തലിബ്, അസ്മ എന്നിവരാണ് ലീഗിന്റെ മറ്റു ഡയറക്ടര്‍മാര്‍. കെ ജയപ്രകാശ്, പി മാധവി, കെ മഞ്ജുള കുമാരി എന്നിവരാണ് കോണ്‍ഗ്രസിന്റെ ഡയറക്ടര്‍മാര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പെടെയുള്ള നേതാക്കള്‍ യു ഡി എഫിനകത്ത് സമവായ നീക്കം നടത്തിയിരുന്നു. ശേഷിക്കുന്ന കാലയളവില്‍ തുല്യമായി പ്രസിഡണ്ട് വഹിക്കാമെന്ന നിര്‍ദേശം ലീഗ് മുന്നോട്ട് വെച്ചിരുന്നു. ഇത് കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നില്ലെന്നും മുസ്ലിം ലീഗ് ജില്ലാ നേതൃത്വവും, ബാങ്കിന്റെ ആരംഭകാലം തൊട്ട് കോണ്‍ഗ്രസിനായിരുന്നു പ്രസിഡണ്ട് സ്ഥാനമെന്നും ഈ ധാരണ മുസ്ലിം ലീഗ് ലംഘിച്ചതായും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പരസ്പരം പഴിചാരുകയായിരുന്നു.

ജില്ലാ പഞ്ചായത്ത് ഭരണം രണ്ടര വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് ലഭിക്കേണ്ടതാണെങ്കിലും അതും ലീഗിന് അടിയറവ് വെച്ചതായി ഐ ഗ്രൂപ്പ് ആരോപിക്കുന്നുണ്ട്. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട പല സ്ഥാനങ്ങളും മുസ്ലിം ലീഗ് കൈയ്യടക്കുമെന്നാണ് കോണ്‍ഗ്രസിലെ ഐ വിഭാഗം കുറ്റപ്പെടുത്തുന്നത്. എന്നാല്‍ എ ഗ്രൂപ്പ് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടല്ല സ്വീകരിക്കുന്നതെന്ന ആക്ഷേപവും കോണ്‍ഗ്രസിനകത്ത് ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Chengala, Muslim-league, Congress, Bank, President elected from Muslim League for Chengala co-operative bank; Controversy
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date