കാസര്‍കോട്ട് തിങ്കളാഴ്ച (22/07/2019) അവധിയില്ല, പ്രചരിക്കുന്നത് തെറ്റായ സന്ദേശം, സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ കലക്ടര്‍
Jul 21, 2019, 20:44 IST
കാസര്‍കോട്: (www.kasargodvartha.com 21.07.2019) ജില്ലയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. റെഡ് അലര്‍ട്ട് മാറി തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് ആയതിനാല്‍ അവധി അനുവദിക്കേണ്ട സാഹചര്യം ഇതുവരെ നിലവിലില്ലെന്നും അതിനാല്‍ തിങ്കളാഴ്ച (22/07/2019) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പതിവ് പോലെ പ്രവര്‍ത്തിക്കേണ്ടതാണെന്നും അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
മറ്റു ജില്ലകളില്‍ അവധി പ്രഖ്യാപിച്ചതായ വാര്‍ത്ത ഉപയോഗിച്ച് കാസര്‍കോട്ടും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണന്നെ തരത്തില്‍ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന അറിയിപ്പുമായി കലക്ടര്‍ തന്നെ രംഗത്തെത്തിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ നാല് താലൂക്ക് തഹസില്‍ദാര്‍മാരും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചിട്ടുണ്ട്. അതിനാല്‍ തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പതിവ് പോലെ പ്രവര്‍ത്തിക്കേണ്ടതാണ്. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു കുറിച്ചു.

Keywords: Kerala, kasaragod, News, Message, District Collector, Holidays, Rain, No holiday on Monday in Kasargod: Dist Collector
< !- START disable copy paste -->