city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്യാര്‍ത്ഥിനി ക്ലാസില്‍ തലകറങ്ങി വീണു, അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡനം, മൂന്നാം ക്ലാസ് മുതല്‍ 9ാം ക്ലാസ് വരെ നിരന്തരം പീഡിപ്പിച്ചുവന്നതായി മൊഴി, രണ്ടാനച്ഛനെതിരെ പോക്‌സോ ചുമത്തി ജയിലിലടച്ചു

മേല്‍പറമ്പ്: (www.kasargodvartha.com 18.07.2019) വിദ്യാര്‍ത്ഥിനി ക്ലാസില്‍ തലകറങ്ങി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ അധികൃതര്‍ കാര്യമന്വേഷിച്ചപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡനസംഭവം. ഇതേ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും പോക്‌സോ പ്രകാരം കേസെടുക്കുകയും ചെയ്തു. രണ്ടാനച്ഛനെ പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡനമാണ്. മൂന്നാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ തന്നെ രണ്ടാനച്ഛന്‍ നിരന്തരം പീഡിപ്പിച്ചുവന്നതായാണ് മൊഴി. സംഭവത്തില്‍ ഇടുക്കി സ്വദേശിയായ അഷ്‌റഫി (45) നെയാണ് മേല്‍പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ മാതാവിനെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അഷ്‌റഫ് വിവാഹം കഴിച്ചത്. ഇതിന് ശേഷം മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസം. കൂലിപ്പണിക്കാരനാണ് അഷ്‌റഫ്.

വിദ്യാര്‍ത്ഥിനി ക്ലാസില്‍ തലകറങ്ങി വീണു, അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡനം, മൂന്നാം ക്ലാസ് മുതല്‍ 9ാം ക്ലാസ് വരെ നിരന്തരം പീഡിപ്പിച്ചുവന്നതായി മൊഴി, രണ്ടാനച്ഛനെതിരെ പോക്‌സോ ചുമത്തി ജയിലിലടച്ചു

 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Melparamba, Molestation, Case, Father, Arrest, Police, School, Jail, Top-Headlines, Molestation case: Step father arrested. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL