City Gold
news portal
» » » » » » » » » പുതുചരിത്രം കുറിച്ച് കേരളത്തിന്റെ ഊട്ടി! ഒറ്റ ദിവസം കൊണ്ട് എത്തിയത് 1560ലേറെ സഞ്ചാരികള്‍

റാണിപുരം: (www.kasargodvartha.com 16.07.2019) പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന 'കേരളത്തിന്റെ ഊട്ടി'യായ റാണിപുരത്തിന്റെ മഴയില്‍ കുളിച്ച ഭംഗി നുകരാന്‍ കഴിഞ്ഞ ദിവസം ഒഴുകിയെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ ചരിത്രം. 1560ലേറെ സഞ്ചാരികള്‍ അഞ്ഞൂറിലേറെ ബൈക്കുകളിലും അമ്പതിലേറെ മറ്റ് വാഹനങ്ങളിലുമായാണ് റാണിപുരത്തേക്ക് ഒഴുകിയെത്തിയത്. വനം വകുപ്പിന് ഗേറ്റ് പാസ് ഇനത്തില്‍ പിരിഞ്ഞ് കിട്ടിയത് 46,000 രൂപയാണ്.

പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനം തിങ്ങിനിറഞ്ഞപ്പോള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വാഹനങ്ങള്‍ ടിക്കറ്റ് കൗണ്ടര്‍ മുതല്‍ ഡിടിപിസി ഗസ്റ്റ് ഹൗസ് വരെ റോഡ് അരികിലാണ് റോഡരികില്‍ നിര്‍ത്തിയിട്ടത്. 2016 ഇകോ- ടൂറിസമായി ഉയര്‍ത്തപ്പെട്ടത്തിന് ശേഷം ഇത് ആദ്യമായാണ് ഇത്രയും അധികം സഞ്ചാരികളും വാഹനങ്ങളും റാണിപുരത്ത് എത്തുന്നത്. വേനല്‍കാലത്താണ് റാണിപുരത്തേക്ക് സഞ്ചാരികള്‍ അധികവും എത്താറുള്ളത് എങ്കിലും ഈ വര്‍ഷമാണ് ഇവിടെ മണ്‍സൂണ്‍ ടൂറിസത്തിന് പ്രാധാന്യമേറിയത്. കാടിന്റെ ഇടവഴികളിലൂടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മഴനനഞ്ഞ് റാണിപുരം കുന്നിന്റെ അത്യൂന്നതിയായ 'മണിക്കുന്നി'ലേക്കുള്ള യാത്രയും മഴമാറിനില്‍ക്കുന്ന ഇടവേളകളില്‍ വീശിയെത്തുന്ന കോടമഞ്ഞും സഞ്ചാരികളുടെ മനംകുളിര്‍പ്പിക്കുന്നതാണ്. കാനനഭംഗിക്കൊപ്പം അപൂര്‍വ്വങ്ങളായ പക്ഷിമൃഗാദികള്‍ പക്ഷി നിരീക്ഷകര്‍ക്ക് ആകര്‍ഷണമാകുമ്പോള്‍ അത്യപൂര്‍വ്വ ഔഷധ സസ്യങ്ങളും റാണിപുരം വനത്തിന്റെ പ്രത്യേകതയാണ്.

വൈവിധ്യമാര്‍ന്ന പൂമ്പാറ്റകള്‍, അപൂര്‍വ്വങ്ങളായ കരിമ്പരുന്ത്, ചുള്ളിപരുന്തി, ചിലന്തിവേട്ടക്കാരന്‍ തുടങ്ങിയവയും റാണിപുരത്തിന്റെ മറ്റൊരു സവിശേഷതയാണ്. കൂര്‍ഗ് മലനിരകളില്‍ നിന്നും 1016 മീറ്റര്‍ ഉയരത്തിലുള്ള റാണിപുരം മലയുടെ കൊടുമുടിയില്‍ എത്തിയാല്‍ ദൃശ്യ വിസ്മയങ്ങളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിവെച്ചിട്ടുള്ളത്. അടുത്തകാലത്തായി റാണിപുരത്തേക്കുള്ള മണ്‍സൂണ്‍ സഞ്ചാരം നവമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടതോടെയാണ് ഇവിടേക്ക് സഞ്ചാരികള്‍ ഒഴുകാന്‍ കാരണം.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Ranipuram, Top-Headlines, Ecotourism, Tourism, Make History in Ranipuram
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date