city-gold-ad-for-blogger
Aster MIMS 10/10/2023

ഇരട്ടക്കൊലയ്ക്കു പിന്നാലെ തീവെച്ച് നശിപ്പിച്ച പെരിയ എ കെ ജി ഭവന്‍ പുനര്‍നിര്‍മിക്കാന്‍ സി പി എം രംഗത്ത്; ജനങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ച് നിര്‍മാണകമ്മിറ്റി, ബാങ്ക് അക്കൗണ്ട് തുറന്നു

പെരിയ: (www.kasargodvartha.com 13.07.2019) ഇരട്ടക്കൊലയ്ക്കു പിന്നാലെ തീവെച്ച് നശിപ്പിച്ച പെരിയ എ കെ ജി ഭവന്‍ പുനര്‍നിര്‍മിക്കാന്‍ സി പി എം രംഗത്ത്. ഇതിനായി പുനര്‍ നിര്‍മാണ കമ്മിറ്റി രൂപീകരിച്ചു. സി പി എം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ ചെയര്‍മാനായും, റെഡ്സ്റ്റാര്‍ ക്ലബ് പ്രസിഡണ്ട് എ  കൃഷ്ണന്‍ കണ്‍വീനറായും, ഗ്രന്ഥാലയം സെക്രട്ടറി അബ്ദുല്‍ ലത്വീഫ് ട്രഷററായുമുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്.

സി പി എം പെരിയ ലോക്കല്‍ കമ്മറ്റിയുടെ ഓഫീസും, റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും, എ കെ ജി സ്മാരക ഗ്രന്ഥാലയവും ഉള്‍പ്പെടുന്ന എ കെ ജി ഭവനാണ് തീവെച്ച് നശിപ്പിച്ചത്. പെരിയ ബസാറില്‍ നടന്ന പാര്‍ട്ടി അനുഭാവികളുടേയും, നാട്ടുകാരുടേയും യോഗത്തിലാണ് എ കെ ജി ഭവന്‍ പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്.

ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ച തീവെപ്പില്‍ എ കെ ജി സ്മാരക ഗ്രന്ഥാലയത്തിന്റെ രണ്ടായിരത്തിലധികം പുസ്തകങ്ങളും, ഗ്രന്ഥശേഖരങ്ങളും കത്തിനശിച്ചിരുന്നു. ഫുട്‌ബോളുള്‍പ്പെടെയുള്ള വിവിധ കായിക മത്സരങ്ങളിലൂടെ റെഡ്സ്റ്റാര്‍ ക്ലബ് നേടിയെടുത്ത നൂറുകണക്കിന് ട്രോഫികളും, ഷീല്‍ഡുകളും കത്തിനശിച്ചവയില്‍ ഉള്‍പെടും. എ കെ ജി ഭവന്‍ പുനര്‍നിര്‍മിക്കാന്‍ കമ്മിറ്റി ജനങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനായി ചെയര്‍മാന്‍ എന്‍ ബാലകൃഷ്ണന്റെയും, കണ്‍വീനര്‍ എം കൃഷ്ണന്റെയും പേരില്‍ കാനറ ബാങ്കിന്റെ പെരിയ ശാഖയില്‍ അക്കൗണ്ടും തുറന്നു. അക്കൗണ്ട് നമ്പര്‍: 4111101005685 (CANARA BANK PERIYA BRANCH). കൂടുതല്‍ വിവരങ്ങള്‍ക്ക് 8289842206 എന്ന മൊബൈല്‍ നമ്പറുമായി ബന്ധപ്പെടാം.

ഇരട്ടക്കൊലയ്ക്കു പിന്നാലെ തീവെച്ച് നശിപ്പിച്ച പെരിയ എ കെ ജി ഭവന്‍ പുനര്‍നിര്‍മിക്കാന്‍ സി പി എം രംഗത്ത്; ജനങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ച് നിര്‍മാണകമ്മിറ്റി, ബാങ്ക് അക്കൗണ്ട് തുറന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Periya, Top-Headlines, CPM, CPM decided to Reconstruct demolished AKG Bhavan
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL