city-gold-ad-for-blogger
Aster MIMS 10/10/2023

'വ്യാജ ചിട്ടികള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം'

കാസര്‍കോട്: (www.kasargodvartha.com 22.07.2019) വ്യാജ ചിട്ടികള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ചിട്ടി ഡെപ്യൂട്ടി രജിസ്ട്രാര്‍ അറിയിച്ചു.  പൊതുജനങ്ങള്‍ കെ എസ് എഫ് ഇ ഒഴികെയുള്ള സ്വകാര്യ ചിട്ടികളില്‍ ചേരുന്നതിനു മുമ്പായി ചേരാനുദ്ദേശിക്കുന്ന ചിട്ടി വ്യാജമല്ലെന്ന് ഉറപ്പ് വരുത്തുന്നതിന് കാസര്‍കോട് ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായോ, ബന്ധപ്പെട്ട സബ്ബ് രജിസ്ട്രാര്‍ ഓഫീസുമായോ ബന്ധപ്പെടുക. 1982 ലെ കേന്ദ്ര ചിട്ടി നിയമം കേരള സംസ്ഥാനത്ത് 30.04.2012 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ളതിനാല്‍ ഈ നിയമമനുസരിച്ചുള്ള മുന്‍കൂര്‍ അനുമതി ലഭിച്ച ചിട്ടികള്‍ക്കു മാത്രമേ നിലവില്‍ നിയമ പ്രാബല്യമുള്ളു.

മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടില്ലാത്ത ചിട്ടികളുടെ ലഘുലേഖകളോ പരസ്യങ്ങളോ നോട്ടീസോ മറ്റേതെങ്കിലും രേഖകളോ ശ്രദ്ധയില്‍പ്പെടുന്നപക്ഷം വിവരങ്ങള്‍ കാസര്‍കോട് ജില്ലാ രജിസ്ട്രാര്‍ ഓഫീസിലോ, സബ് രജിസ്ട്രാര്‍ ഓഫീസിലോ അറിയിക്കണം. ബന്ധപ്പെടേണ്ട വിലാസം-ജില്ലാ രജിസ്ട്രാര്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട് -671123. ഫോണ്‍-04994 255405, 9846953498, ചിട്ടി ഇന്‍സ്പെക്ടര്‍-9400441085.

'വ്യാജ ചിട്ടികള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം'


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, fake, Attention about Fake chits
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL