city-gold-ad-for-blogger
Aster MIMS 10/10/2023

ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറ്; പശുക്കടത്ത് ആരോപിച്ച് അക്രമവും കൊള്ളയും നടത്തിയ കേസിലെ മുഖ്യപ്രതിയുടെ അനുയായികള്‍ അറസ്റ്റില്‍

ബണ്ട്വാള്‍: (www.kasargodvartha.com 27.06.2019) ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ എന്‍മകജെ മഞ്ചനടുക്കത്ത് പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെയും സഹായിയെയും ആക്രമിക്കുകയും പിക്കപ്പ് വാനും പശുക്കളെയും കടത്തിക്കൊണ്ടുപോയ സംഭവത്തിനു പിന്നാലെ ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. കുള കര്യാടിയിലെ പുനീത് (20), വീരകമ്പ മംഗലപദവിലെ ഗുരുപ്രസാദ് (20), കേപു മൈരയിലെ കിരണ്‍രാജ് (24) എന്നിവരെയാണ് വിട്‌ള പോലീസ് അറസ്റ്റു ചെയ്തത്. ബസുകള്‍ നേരെ കല്ലേറ് നടത്തിയതിന് നാല് കേസുകളാണ് ഇവര്‍ക്കെതിരെ വിട്‌ള പോലീസ് രജിസ്റ്റര്‍ ചെയ്തത്.

പശുക്കടത്ത് ആരോപിച്ച് അക്രമം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്ത അക്ഷയ് രാജ്പൂട്ടിന്റെ അനുയായികളാണ് അറസ്റ്റിലായ പ്രതികളെന്നാണ് സൂചന. തീവ്രഹിന്ദുത്വവാദിയായ അക്ഷയ് രാജ്പൂട്ട് നേരത്തെയും പശുസംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തിയ കേസിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറ്; പശുക്കടത്ത് ആരോപിച്ച് അക്രമവും കൊള്ളയും നടത്തിയ കേസിലെ മുഖ്യപ്രതിയുടെ അനുയായികള്‍ അറസ്റ്റില്‍

ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 6.30 മണിയോടെയാണ് കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പിക്കപ്പ് വാന്‍ ഡ്രൈവറുമായ ഹംസ (40), സഹായി കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ ഇബ്രാഹിമിന്റെ മകന്‍ അല്‍ത്താഫ് (30) എന്നിവര്‍ അക്രമത്തിനിരയായത്. സംഭവത്തില്‍ ആറു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിനു പിന്നാലെയാണ് വിട്‌ള, പുത്തൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് കേരള കെ എസ് ആര്‍ ടി സിയടക്കം ഏഴ് ബസുകള്‍ക്കു നേരെ കല്ലേറുണ്ടായത്. മറ്റു പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതേസമയം പശുക്കടത്ത് ആരോപിച്ച് അക്രമം നടത്തിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ ഇതുവരെ പോലീസിനായിട്ടില്ല.

Related news:
പശുവിനെ കൊണ്ടുപോകുന്നവരെ ആക്രമിച്ച സംഭവം വൈകാരിക പ്രശ്‌നമായി മാറുന്നു; കേരളത്തിന്റെ രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ എറിഞ്ഞുതകര്‍ത്തു, പുത്തൂരിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചു
പശുക്കടത്ത് ആരോപിച്ച് അക്രമം; 6 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, പ്രതികള്‍ക്കായി അന്വേഷണം, സംഘം കടത്തിക്കൊണ്ടുപോയ പിക്കപ്പ് വാന്‍ വിട്‌ളയില്‍ കണ്ടെത്തി

പശുക്കടത്ത്  ആരോപിച്ച് ഡ്രൈവറെയും സഹായിയെയും ആക്രമിച്ച് പിക്കപ്പ് വാനും അരലക്ഷം രൂപയും പശുക്കളെയും കടത്തിക്കൊണ്ടുപോയി; പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Mangalore, arrest, cow, Badiyadukka, National, Stoning of buses at Vittal and Puttur - Police arrest three
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL