city-gold-ad-for-blogger
Aster MIMS 10/10/2023

വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പ്രായോഗിക പരിശീലനം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 17.05.2019) ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പ്രായോഗിക പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉദ്ഘടാനം ചെയ്തു. തൃക്കരിപ്പൂര്‍ ഉപവരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍(ആര്‍ ആര്‍) പി ആര്‍ രാധിക അധ്യക്ഷത വഹിച്ചു.

രാവിലെയും ഉച്ചയ്ക്കുമായി രണ്ട് സെഷനുകളിലായാണ് പരിശീലനം നടന്നത്. ഒരു മണിക്കൂര്‍ ക്ലാസിന് ശേഷം ഉദ്യോഗസ്ഥരെ പത്തു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പ്രായോഗിക പരിശീലനം നല്‍കിയത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍, വിവിപാറ്റുകള്‍ എന്നിവ പരിശീലന ഹാളില്‍ സജ്ജീകരിച്ചിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിലുള്ള അതേ മാതൃകയിലായിരുന്നു വോട്ടിംഗ് സാമഗ്രികള്‍ ക്രമീകരിച്ചിരുന്നത്. പ്രായോഗിക പരിശീലനത്തിന് ശേഷം സംശയനിവാരണം നടത്തി. ട്രെയ്നിംഗ് നോഡല്‍ ഓഫീസര്‍ കെ വിനോദ്കുമാര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കിയത്. രണ്ട് സെഷനുകളിലായി 207 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. മെയ് 18ന് രാവിലെ 9.30ന് നടക്കുന്ന മൂന്നാം സെഷന്‍ പരിശീലനത്തില്‍ 103 പേര്‍ പങ്കെടുക്കും. വോട്ടെണ്ണലിനുള്ള 155 മൈക്രോ ഒബ്സര്‍വര്‍മാര്‍ക്കുള്ള പരിശീലനം ഈ മാസം 21 ന് രാവിലെ 9.30നും നടക്കും.

വോട്ടെണ്ണല്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പ്രായോഗിക പരിശീലനം ആരംഭിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, election, Trending, Training for Vote counting officers conducted
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL