City Gold
news portal
» » » » » » » » » » » സാബിത്ത് വധം: പ്രതികളെ കോടതി വെറുതെ വിട്ടത് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍

കാസര്‍കോട്: (www.kasargodvartha.com 16.05.2019) പ്രമാദമായ സാബിത്ത് വധക്കേസില്‍ വിചാരണ നേരിട്ട മുഴുവന്‍ പ്രതികളെയും വെറുതെവിട്ട കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പോലീസിന്റെ വീഴ്ചകള്‍ മാത്രം മുന്‍നിര്‍ത്തി പ്രതികളെ വെറുതെ വിടുന്നതിന് സാധൂകരണമല്ലെന്ന് കേസില്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ മുഹമ്മദ് പറഞ്ഞു.


ദൃക്‌സാക്ഷി മൊഴി പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്നും അത് അവലംബിച്ച് പ്രതികളെ ശിക്ഷിക്കാന്‍ കഴിയില്ലെന്നുമാണ് കോടതി വിധി ന്യായത്തില്‍ എത്തിച്ചേര്‍ന്നത്. തെളിവുകള്‍ ശേഖരിക്കുന്നതില്‍ പോലീസിന്റെ വീഴ്ചയും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതി വിധിയിലെ പോരായ്മ ചൂണ്ടിക്കാട്ടിയായിരിക്കും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയെന്ന് അഡ്വ. മുഹമ്മദ് വ്യക്തമാക്കി. ഒന്നാം പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയില്ലെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ടാം പ്രതിയെ 10 വര്‍ഷം മുമ്പ് തന്നെ ദൃക്‌സാക്ഷിക്ക് അറിയാമെന്നതു കൊണ്ട് രണ്ടാം പ്രതിയെ തിരിച്ചറിഞ്ഞുവെന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി നിഗമനത്തിലെത്തിയിരുന്നു.

തെളിവുകള്‍ ശരിയായി അപഗ്രഥിച്ചില്ലെന്നും പോലീസിന്റെ വീഴ്ച മാത്രം ചൂണ്ടിക്കാട്ടി പ്രതികളെ വെറുതെവിട്ടത് ശരിയല്ലെന്നുമാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സാബിത്ത് വധക്കേസിലെ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഹാരിസ് ചൂരിയും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അസ്ഹര്‍, റിഷാദ്, സിനാന്‍ തുടങ്ങി മൂന്നു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വിട്ടയച്ചതിനെ തുടര്‍ന്ന് സാബിത്ത് വധക്കേസില്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചതെന്ന് ആക്ഷന്‍ കമ്മിറ്റിയും വ്യക്തമാക്കുന്നു.

പോലീസിന്റെ അന്വേഷണത്തില്‍ തുടക്കത്തിലുണ്ടായ വീഴ്ചയാണ് പ്രതികളെ ശിക്ഷിക്കാതിരിക്കാന്‍ കാരണമെന്നാണ് വിധി ന്യായത്തില്‍ കോടതി വ്യക്തമാക്കിയിട്ടുള്ളത്. പ്രോസിക്യൂഷന്‍ കേസ് നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നിട്ടും പ്രതികളെ വിട്ടയച്ചത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കി ശിക്ഷ ഉറപ്പാക്കാനുള്ള പ്രവര്‍ത്തനമാണ് തുടരുകയെന്നും ആക്ഷന്‍ കമ്മിറ്റിയും പറയുന്നു.

പോലീസ് ഹാജരാക്കിയ മൊയ്തു എന്ന സാക്ഷിയൊഴികെ മറ്റു സാക്ഷികളെല്ലാം തന്നെ കൃത്യമായി വിസ്താരം നടക്കുമ്പോള്‍ മൊഴി നല്‍കിയിട്ടുണ്ട്. പോലീസിന്റെ വീഴ്ച മാത്രം ചൂണ്ടിക്കാട്ടി പ്രതികളെ വിട്ടയച്ചതിനെതിരെ ഉന്നത പീഠത്തെ സമീപിക്കാനാണ് തീരുമാനമെന്നും ആക്ഷന്‍ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ പലപ്പോഴും നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്നതാണ് കാസര്‍കോട്ട് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തുന്നു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kasaragod, Top-Headlines, Murder-case, Trending, High-Court, accused, Sabith murder; These things is the reason to release accused
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date