City Gold
news portal
» » » » » » » പതിക്കാല്‍ പുഴ ഇനിയും ഒഴുകും ആയിരം പാദസ്വരങ്ങള്‍ കിലുക്കിക്കൊണ്ട്

ചെറുവത്തൂര്‍: (www.kasargodvartha.com 12.05.2019) ചെറുവത്തൂരിന്റെ പഴയകാല ജീവിതത്തെ സമ്പന്നമാക്കിയിരുന്ന പതിക്കാല്‍ പുഴയെ മഴക്കാല പൂര്‍വ്വ ശുചീകരണ യത്നത്തിന്റെ ഭാഗമായി ശുചീകരിച്ചു. ചെറുവത്തൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തിലൂടെ ഒഴുകുന്ന മൂന്നര കിലോമീറ്റര്‍ മീറ്റര്‍ മാത്രം നീളമുള്ള പുഴയാണ് പതിക്കാല്‍ പുഴ. തേജസ്വിനി പുഴയുടെ കൈവഴിയാണിത്. ഗ്രാമപഞ്ചായത്തിലെ അഞ്ചുവാര്‍ഡികളിലൂടെ ഒഴുകുന്ന ഈ പുഴ ഇവിടുത്തെ ജനതയുടെ ജീവിതവുമായി  നേരിട്ട് ബന്ധം പുലര്‍ത്തുന്നു. ഇവിടുത്തുകാര്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി പുഴയെ ആശ്രയിച്ച് ജീവിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു.കാലക്രമേണ പുഴയെ കൈയേറി, മാലിന്യങ്ങള്‍ നിക്ഷേപിച്ച് നാശത്തിലേക്ക് തള്ളി വിട്ടതിനും കാലം സാക്ഷിയായി.

ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ശനിയാഴ്ച ജനപ്രതിനിധികളും കുടുംബശ്രീ പ്രവര്‍ത്തകരും ഹരിതകര്‍മ്മ സേനാംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും പൊതുജനങ്ങളും പുഴയിലിറങ്ങി മാലിന്യങ്ങള്‍ ശേഖരിച്ചു. പുഴക്കിരുവശവുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച്, പുഴ വൃത്തിയാക്കി. പതിക്കാല്‍ പുഴയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചിരുന്നു. വരും വര്‍ഷങ്ങളിലും പുഴ കൃത്യമായി  ശുചീകരിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.പോയകാലത്തിന്റെ പെരുമയോടെ പതിക്കാല്‍ പുഴ വീണ്ടും ഒഴുകുകയാണ്, ചെറുവത്തൂരുകാരുടെ സമൃദ്ധിയുടെ പ്രതീക്ഷയായി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheruvathur, River, Pathikkal River cleaned
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date