City Gold
news portal
» » » » » » കൊടുംചൂടിനുള്ള പരിഹാരം എയര്‍ കണ്ടീഷണറാണെന്ന് തോന്നുന്നത് സാങ്കേതികവികാസത്തില്‍ അമിതമായൂന്നുന്നതുകൊണ്ട്; ശാസ്ത്രത്തെ സാങ്കേതികവിദ്യ മാത്രമായി ചുരുക്കിക്കാണരുത്: സുരേഷ് കുമാര്‍

കാസര്‍കോട്: (www.kasargodvartha.com 10.04.2019) കൊടുംചൂടിനുള്ള പരിഹാരം എയര്‍ കണ്ടീഷണറാണെന്ന് തോന്നുന്നത് സാങ്കേതികവികാസത്തില്‍ അമിതമായൂന്നുന്നതുകൊണ്ടാണെന്ന് എതിര്‍ദിശ സുരേഷ് കുമാര്‍ പറഞ്ഞു.  ജീവശാസ്ത്രത്തിനും രസതന്ത്രത്തിനും ഭൗതികശാസ്ത്രത്തിനുമെല്ലാം സൂര്യാഘാതത്തിന്റെ കാരണങ്ങളേയും പരിഹാരക്രിയകളേയും കുറിച്ച് മറ്റു ചിലത് പറയാനുണ്ട്. ജീവിതബോധ്യമായി സ്വാംശീകരിക്കപ്പെട്ട ശാസ്ത്രജ്ഞാനം ജീവിതരീതികളെ പുതുക്കിപ്പണിയാന്‍ നമ്മെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രസാഹിത്യ പരിഷത്ത് തൃക്കരിപ്പൂര്‍ മേഖലാ സമ്മേളനത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സുരേഷ് കുമാര്‍. പെട്രോള്‍ കെമിക്കല്‍സിന് ശാസ്ത്ര സാഹിത്യ പരിഷത്ത് എതിരല്ല. ഇന്ത്യയില്‍ ആകെയുള്ള 380 ഓളം സംഭരണശാലകളിലും കാര്യമായ പാരിസ്ഥിതിക പ്രശ്‌നമില്ല. എന്നാല്‍ പയ്യന്നൂലെ നിര്‍ദിഷ്ട സംഭരണശാല നിര്‍മ്മിക്കുമ്പോള്‍ ജൈവ വൈവിധ്യത്തിന് നാശം സംഭവിക്കുന്നതിനാലും നീര്‍തടങ്ങള്‍ നശിപ്പിക്കപ്പെടുന്നതിനാലും സംഭരണശാല ജനവാസം കുറഞ്ഞതും പാരിസ്ഥിതിക ആഘാതം കുറഞ്ഞതുമായ സ്ഥലത്തേക്ക് മാറ്റണം എന്നതാണ് പരിഷത്തിന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനു വേണ്ടി ശാസ്ത്രീയ പഠനം വേണ്ടതുണ്ടെന്നും പരിഷത്ത് ചില പ്രദേശങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും സമ്മേളനത്തില്‍ സംസാരിച്ച നിര്‍വ്വാഹക സമിതിയംഗം എ.എം. ബാലകൃഷ്ണന്‍ പറഞ്ഞു. ഒരു മഹാപ്രളയം കടന്നു പോയിട്ട് ആറുമാസം തികയും മുമ്പ് ഉഷ്ണതരംഗത്തിലും തല്‍ഫലമായ കൊടും വേനലില്‍ കേരളത്തിലെ ജലാശയങ്ങള്‍ ഒന്നടങ്കം വറ്റിവരണ്ടു തുടങ്ങിയിരിക്കുന്നു. പ്രളയത്തിനെന്നപോലെ കൊടും വരള്‍ച്ചയുടെയും കാരണം തലതിരിഞ്ഞ വികസന നയമാണെന്ന് തിരിച്ചറിയാനും, അനിയന്ത്രിത നഗരവത്ക്കരണം, കോണ്‍ക്രീറ്റ് വ്യാപനം, അളവറ്റ ടാര്‍ റോഡുകള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും ശ്രമിക്കുന്നതിനു പകരം വയല്‍ നികത്തലും, പുഴ കയ്യേറ്റവും പതിവു പരിപാടിയായി തുടരുന്നു. പുതിയ ക്വാറികള്‍ക്കും റോഡുകള്‍ക്കും വേണ്ടിയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ജലവിനിയോഗം, ജലസ്രോതസുകളുടെ പുനരുജീവനം എന്നിവ സംബന്ധിച്ച ശാസ്ത്രീയ അവബോധം സൃഷ്ടിക്കാനുതകുന്ന ജല സാക്ഷരതായജ്ഞം ജനപങ്കാളിത്തത്തോടെ കാര്യക്ഷമമായി നടത്തേണ്ടതുണ്ടെന്നും സമ്മേളനം വിലയിരുത്തി.


ഇന്ന് നേരിടുന്ന വരള്‍ച്ച പ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായി പഠിക്കാനും, ഇതിന്റെ പിന്‍ബലത്തില്‍ പ്രായോഗിക പരിപാടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കാനും സാധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വരള്‍ച്ചാ കെടുതിയെ അതിജീവിക്കാന്‍ പഠനവും, പ്രവൃത്തിയും ഉള്‍ച്ചേര്‍ത്ത ജല സാക്ഷരതാ ക്യാമ്പെയിന്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ പിലിക്കോട് ഗവ യു പി സ്‌കൂളില്‍ നടന്ന തൃക്കരിപ്പൂര്‍ മേഖല സമ്മേളനം തീരുമാനിച്ചു. ടി വി ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. എം. ഗോപാലന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, പി.പി. രാജന്‍ മാസ്റ്റര്‍, രതീഷ് പിലിക്കോട്, കെ.പി. രാമചന്ദ്രന്‍, കെ.വി ചന്ദ്രന്‍, പ്രദീപ് കൊടക്കാട് സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Trikaripur, Suresh Kumar about Science
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date