City Gold
news portal
» » » » » » » » » ഓട്ടോറിക്ഷയില്‍ കാറിടിച്ച് യുവാവ് മരിച്ചു; മരിച്ചത് വിഷു ആഘോഷിക്കാന്‍ നാട്ടിലെത്തിയ ഗള്‍ഫുകാരന്‍

കരിന്തളം: (www.kasargodvartha.com 10.04.2019) വിഷു ആഘോഷിക്കാനായി രണ്ടാഴ്ച മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരണപ്പെട്ടു. അപകടത്തില്‍ സഹോദരന്റെ ഭാര്യ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാലിച്ചാമരം പള്ളപ്പാറയിലെ പരേതനായ പാലങ്കി ചെറിയ അമ്പുക്കുഞ്ഞി ആമ്പിലേരി- രുഗ്മിണി ദമ്പതികളുടെ മകന്‍ എ രതീഷ്(40) ആണ് പരിയാരം ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്.

അപകടത്തില്‍ രതീഷിന്റെ കൂടെയുണ്ടായിരുന്ന സഹോദരന്‍ പള്ളപ്പാറയിലെ സന്തോഷ് (38), രതീഷിന്റെ ഗള്‍ഫിലുള്ള സഹോദരന്‍ ദിലീഷിന്റെ ഭാര്യ രഞ്ജുഷ (21), ഓട്ടോറിക്ഷ ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കേറ്റു. നാട്ടുകാര്‍ ഉടന്‍ നാലുപേരെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ അതീവ ഗുരുതരനിലയിലായിരുന്ന രതീഷിനെയും രഞ്ജുഷയെയും മംഗളൂരു എ ജെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രതീഷ് രാത്രി 10.30ഓടെ മരണപ്പെടുകയായിരുന്നു. രഞ്ജുഷ അപകടനില തരണം ചെയ്തു.

നാലു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്ന് വന്ന സന്തോഷിനെ നടുവേദനയുടെ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഡോക്ടറെ കാണിക്കാനായി പോയതായിരുന്നു രതീഷ്. പിലാത്തറയില്‍ ബസിറങ്ങിയ ഇരുവരും പിലാത്തറയിലെ വീട്ടില്‍ നിന്നും രഞ്ജുഷയെയും കൂട്ടി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ എതിരെ വന്ന കാര്‍ ഇടിച്ചത്. അപകടത്തില്‍ ഓട്ടോറിക്ഷയുടെയും കാറിന്റെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മൃതദേഹം നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെ നാട്ടിലേക്ക് കൊണ്ടുവരും.

തുടര്‍ന്ന് കാലിച്ചാമരം പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടിലേക്ക് കൊണ്ടുവരും. രാവണേശ്വരം സ്വദേശി രജിതയാണ് ഭാര്യ. ഏകമകള്‍ ദിയ (ആറ്). രതീഷിന്റെ  മറ്റൊരു സഹോദരന്‍ രാജേഷ് (ഹൈക്കോടതി, എറണാകുളം). വിഷു ആഘോഷിക്കാനായി നാട്ടിലെത്തിയ രതീഷ് ഈ മാസം 21ന് ഗള്‍ഫിലേക്ക് തിരിച്ചുപോകാനിരിക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Death, Obituary, Accidental-Death, Man died in Accident

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date