city-gold-ad-for-blogger
Aster MIMS 10/10/2023

മോഡിയെയും അമിത്ഷായെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം: ബൃന്ദ കാരാട്ട്

കാസര്‍കോട്: (www.kasargodvartha.com 16.04.2019) മായാവതിയെയല്ല, പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായെയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേണ്ടതെന്ന് സി പി എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്ന രാജ്യത്തെ 91 മണ്ഡലങ്ങളില്‍ ജനങ്ങള്‍ തിരിച്ചടിക്കുമെന്ന് ഉറപ്പായപ്പോള്‍ നരേന്ദ്രമോഡിയും അമിത്ഷായും രാഷ്ട്രീയമുതലെടുപ്പിന് വര്‍ഗീയ വിഷം തുപ്പുകയാണ്. മോഡി തമിഴ്‌നാട്ടില്‍ പോയി അവിടുത്തെ ജീവിത പ്രശ്‌നങ്ങളല്ല കേരളത്തിലെ ശബരിമലയെ കുറിച്ചാണ് പറയുന്നത്. വര്‍ഗീയ വൈര്യമുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് ബി ജെ പിയും ആര്‍ എസ് എസും ശ്രമിക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ്ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച റാലികള്‍ ഉദ്്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മോഡിയെയും അമിത്ഷായെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കണം: ബൃന്ദ കാരാട്ട്

ഇന്ത്യയുടെ ഹൃദയം വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ബി ജെ പി ഇന്ത്യയുടെ ഹൃദയം കവര്‍ന്നെടുത്തു. ലോകസഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനെ തകര്‍ക്കാന്‍ ശ്രമിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണഘടന ഏറ്റവുമധികം വെല്ലുവിളി നേരിട്ട ഭരണമാണ് മോഡിയുടേത്. ജനാധിപത്യം തകര്‍ത്തു. മതപരവും ലിംഗപരവുമായ സമത്വം ബിജെപി അംഗീകരിക്കുന്നില്ല. പൗരാവകാശം ഇല്ലാതാക്കുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദുകള്‍ക്ക് മാത്രം രാജ്യത്ത് പൗരത്വം നല്‍കൂവെന്നാണ് മോഡി ഭരണം പ്രഖ്യാപിക്കുന്നത്. ഡോ. അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനയല്ല മനുസ്മൃതിയാണ് തങ്ങള്‍ അംഗീകരിക്കുന്നതെന്ന് വ്യക്തമാക്കിയവരാണ്ആര്‍എസ്എസ്. മതേതരത്വം ഇവര്‍ അംഗീകരിക്കുന്നില്ല. തൊഴിലില്ലായ്മയും കര്‍ഷക ആത്മഹത്യയും പെരുകുന്നു. ന്യൂനപക്ഷങ്ങളും ദളിതുകളും ആള്‍ക്കൂട്ട അക്രമത്തില്‍ കൊല്ലപ്പെടുന്നു. അമ്പലത്തിനെയും മതത്തെയും കുറിച്ച് മാത്രമാണ് ബിജെപി പറയുന്നത്. ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കണമെന്നും അവര്‍ പറഞ്ഞു.

ബി ജെ പിക്കെതിരെയുളള പോരാട്ടത്തില്‍ രാജ്യം നേരിടുന്ന വലിയ ദുരന്തം പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് യാതൊരു റോളുമില്ല എന്നതാണ്. മതത്തെ കൂട്ടുപിടിച്ച് വോട്ട് നേടാനുള്ള ശ്രമത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ പാതയിലാണ്.  രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ബി ജെ പിയെ പുറത്താക്കി കോണ്‍ഗ്രസ് വന്നപ്പോള്‍ വര്‍ഗീയതക്കെതിരെ കോണ്‍ഗ്രസ് നിലപാടെടുക്കുമെന്ന് പ്രതീക്ഷിച്ചു. മധ്യപ്രദേശ് സര്‍ക്കാര്‍ പശുസംരക്ഷണത്തിന്റെ പേരില്‍ ബി ജെ പി നയം പിന്തുടര്‍ന്ന് കര്‍ഷകരായ മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുന്നു. അയോധ്യ വിഷയത്തില്‍ സുപ്രീംകോടതി തീരുമാനമെടുക്കണമെന്നാണ് സി പി എം പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കള്‍ പറയുന്നത് അയോധ്യയില്‍ ക്ഷേത്രം പണിയുമെന്നാണ്. മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടിന് പകരം മതത്തിന്റെ പേരില്‍ വോട്ട് പിടിക്കുന്ന കോണ്‍ഗ്രസ് ബി ജെ പിയുടെ വഴിയിലാണെന്നും അവര്‍ കുറ്റപ്പെടുത്തി.

മുസ്ലീം, ദളിത് വിഭാഗങ്ങള്‍ക്കെതിരെ ആള്‍ക്കൂട്ട കൊലപാതകം നടക്കുമ്പോള്‍ കോണ്‍ഗ്രസ് എവിടെയായിരുന്നു. ഹരിയാനയിലെ 16 വയസുകാരനായ ജുനൈദിനെ ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയപ്പോള്‍ ഉമ്മ സൈറയെ സഹായിക്കാനും സാന്ത്വനിപ്പിക്കാനും പോയത് കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രിയോ കോണ്‍ഗ്രസ് നേതാക്കളൊ തിരിഞ്ഞുനോക്കിയില്ല. രാജ്യത്തിന്റെ ഐക്യത്തിന്റെ സന്ദേശമാണ് പിണറായിയുടെ സന്ദര്‍ശനം നല്‍കിയത്. വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തില്‍ രാഷ്ട്രീയ ഇഛാശക്തി വേണം. കേരളത്തില്‍ രാവിലെ ആര്‍ എസ ്എസ് പറയുന്നത് വൈകിട്ട് രമേശ് ചെന്നിത്തല ഏറ്റുപറയുന്നു. ജനവിരുദ്ധ സാമ്പത്തിക നയങ്ങളില്‍ ബി ജെ പിയും കോണ്‍ഗ്രസും ഒട്ടിനില്‍ക്കുകയാണ്. അംബാനിയുടെയും അദാനിയുടെ നേതൃത്വത്തിലുള്ള കോര്‍പറേറ്റുകള്‍ ഉണ്ടാക്കുന്ന പ്രത്യേകതരം പശയാണ് ഇവരെ ഒട്ടിച്ചുനിര്‍ത്തുന്നത്. മോഡി സര്‍ക്കാരും കോണ്‍ഗ്രസുകാരും തട്ടിപ്പ് നടത്തിയാണ് ജനങ്ങളെ കബളിപ്പിക്കുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും നന്മകള്‍ ചെയ്ത് റെക്കോര്‍ഡ് നേട്ടം കൈവരിച്ച തട്ടിപ്പില്ലാത്ത രാജ്യത്തെ ഏക സര്‍ക്കാര്‍ പിണറായി സര്‍ക്കാരാണെന്നും ബൃന്ദ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, news, CPM, LDF, Narendra-Modi, Top-Headlines, election, Brinda Karat, Brinda Karat against Modi and Amitshah

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL