city-gold-ad-for-blogger
Aster MIMS 10/10/2023

പോളിംഗിനിടെ 2 പേര്‍ക്ക് കുത്തേറ്റു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അടക്കം 3 യുഡിഎഫ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍, കള്ളവോട്ട് തടയാനുള്ള ശ്രമത്തിനിടെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചതെന്ന് ആരോപണം

കാസര്‍കോട്: (www.kasargodvartha.com 23.04.2019) കള്ളവോട്ട് തടയാനുള്ള ശ്രമത്തിനിടെ രണ്ട് പേര്‍ക്ക് കുത്തേറ്റു. ചട്ടഞ്ചാല്‍ തെക്കില്‍ സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് അക്രമമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന്റെ പേരിലാണ് ആക്രമിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചതെന്നാണ് പരാതി.


ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ (38), യുഡിഎഫ് ബൂത്ത് ഏജന്റ് അബ്ദുല്‍ ഖാദര്‍ മല്ലം, പ്രവാസി കോണ്‍ഗ്രസ് ചെമനാട് മണ്ഡലം പ്രസിഡന്റും തെക്കിലിലെ സി മൊയ്തീന്‍കുട്ടിയുടെ മകനുമായ ജലീല്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അബ്ദുല്‍ ഖാദര്‍ മല്ലത്തിനും ജലീലിനുമാണ് കുത്തേറ്റത്. വയറിനും കൈക്കും പരിക്കേറ്റ ഇവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അടിയന്തിര ശസ്ത്രക്രിയയ്ക്കായി കാസര്‍കോട് കിംസ് ആശുപത്രിയിലേക്കും മാറ്റി.

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയിലുള്ളവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

പോളിംഗിനിടെ 2 പേര്‍ക്ക് കുത്തേറ്റു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അടക്കം 3 യുഡിഎഫ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍, കള്ളവോട്ട് തടയാനുള്ള ശ്രമത്തിനിടെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചതെന്ന് ആരോപണം

Keywords:  Kerala, kasaragod, news, Voters list, UDF, LDF, Top-Headlines, Trending, hospital, Attack, Assault, Kerala, kasaragod, news, Voters list, UDF, LDF, Top-Headlines, Trending, hospital, Attack, Assault, 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL