city-gold-ad-for-blogger
Aster MIMS 10/10/2023

ഒരു പനി കൂടി കേരളത്തില്‍; വെസ്റ്റ് നൈല്‍ പനി, എന്താണ് വെസ്റ്റ് നൈല്‍? എങ്ങനെ പ്രതിരോധിക്കാം?

അസ്ലം മാവിലെ 

(www.kasargodvartha.com 18.03.2019) 1937 ഉഗാണ്ടയിലെ വൈസ്റ്റ് നൈല്‍ ജില്ലയില്‍ ഒരു മധ്യവയസ്‌ക്കയ്ക്ക് ഈ ഈ പനി ബാധിച്ചതായി ഡയഗനൈസ് ചെയ്യപ്പെടുന്നതോടെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ വരുന്നത്. അന്ന് മുതല്‍ ഈ അസുഖത്തിന് ആ ജില്ലയുടെ പേരും വീണു, - വെസ്റ്റ് നൈല്‍ ഫീവെര്‍.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് ഒരു കുട്ടി വെസ്റ്റ് നൈല്‍ പനി ബാധിച്ചു മരണപ്പെട്ടതായി ദേശീയ മാധ്യമം ഹിന്ദുസ്ഥാന്‍ ടൈംസ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറത്ത് നിന്നുള്ള ഏഴ് വയസ്സുകാരനാണ്  മരണത്തിന് കീഴടങ്ങിയത്. 10 ദിവസമായി കുട്ടി അതീവ ജാഗ്രതയോടെ ഐസൊലേഷന്‍ മുറിയിലായിരുന്നു. ഏഴ് മാസം മുമ്പ് കോഴിക്കോട് ഒരു സ്ത്രീക്ക് സമാനമായ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് പോസിറ്റീവ് ആയിരുന്നില്ല.
ഒരു പനി കൂടി കേരളത്തില്‍; വെസ്റ്റ് നൈല്‍ പനി, എന്താണ് വെസ്റ്റ് നൈല്‍? എങ്ങനെ പ്രതിരോധിക്കാം?

കൊതുകുകളാണ് രോഗവാഹകര്‍. ദേശാടന പക്ഷികളില്‍ നിന്നു ഈ രോഗം കൊതുകുകളിലെത്തുന്നു. പനിയോടൊപ്പം തലവേദന, ചര്‍ദ്ദി, ചൊറിച്ചില്‍, ശരീര വേദന എന്നിവ രോഗലക്ഷണങ്ങളാണ്. രോഗവാഹകരായ കൊതുകിന്റെ കടിയേല്‍ക്കുന്നതോടെ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നു. ആദ്യദിനങ്ങളില്‍ ലക്ഷണങ്ങള്‍ പുറമേയ്ക്ക് കാണില്ല. ഏഴ് മുതല്‍ 14 ദിവസം രോഗിയെ സംബന്ധിച്ചിടത്തോളം ജാഗ്രതാ കാലമാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല.

പ്രത്യേകമായ വാക്‌സിനില്ലെങ്കിലും രോഗം അനിയന്ത്രിതകുന്നതും സിവിയറാകുന്നതും വളരെ അപൂര്‍വം പേരിലാണ്. ഒരു ശതമാനത്തില്‍ താഴെ രോഗികളില്‍ മാത്രമേ രോഗം മൂര്‍ച്ഛിക്കുകയുള്ളൂ. രോഗലക്ഷണം ശ്രദ്ധയില്‍പെട്ടാല്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് ഉടനെ വിധേയമാകുക.

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, മധ്യപൂര്‍വ്വേശ്യ രാജ്യങ്ങളില്‍ ഡബ്ല്യു എന്‍ വി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 1999 ലാണ് അമേരിക്കയില്‍ ആദ്യമായി ഈ രോഗം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് എല്ലാ സ്റ്റേറ്റുകളിലും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കേരളത്തില്‍ വടക്കന്‍ മലബാറില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ വളരെ ജാഗരൂകരാണ്. കൊതുകുകടി ഒഴിവാക്കാവുന്ന രീതിയില്‍ ചുറ്റുപാടുകള്‍ പരമാവധി സംരക്ഷിത വലയം തീര്‍ക്കുക എന്നതാണ് പോംവഴി. വീടും പരിസരങ്ങളും ശുചിയായി നിലനിര്‍ത്തുക. കൊതുകുകള്‍ വളരുന്ന സാഹചര്യങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുക.

വെസ്റ്റ് നൈല്‍ വൈറസ് ബാധയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കേരള ആരോഗ്യ വിഭാഗം പറയുന്നുണ്ടെങ്കിലും കേരളത്തില്‍ ഇത് റിപ്പോര്‍ട്ട് ചെയ്ത സ്ഥിതിക്ക് പൊതുവെ എല്ലാവരും ജാഗ്രത പാലിക്കുന്നത് വളരെ അത്യാവശ്യമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  West nile fever, Aslam Mavile, Article, Fever, What is west nile fever?

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL