city-gold-ad-for-blogger
Aster MIMS 10/10/2023

വേനലാണ് സഹജിവികളെകൂടി ഓര്‍ക്കണം, അവര്‍ക്കും ദാഹജലം വേണം ; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:(www.kasargodvartha.com 24/03/2019) വേനല്‍ കടുക്കുന്നതോടെ സഹജിവികളെ കൂടി ഓര്‍ക്കണം എന്ന് ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി. കൊടുംചൂടില്‍ മിണ്ടാപ്രാണികള്‍ക്കും ദാഹജലം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വീട്ടുവളപ്പില്‍ ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ അല്പം വെള്ളം വെച്ചാല്‍ പക്ഷിമൃഗാദികള്‍ക്ക് അത് ഗുണം ചെയ്യുമെന്നും, നമ്മുടെ ചെറിയ പ്രവൃത്തി ജീവന്‍ സംരക്ഷിക്കാന്‍ ഗുണകരമാകുമെന്നും മുഖ്യമന്ത്രി പോസ്റ്റിലൂടെ ഓര്‍മപ്പെടുത്തുന്നു.

വേനലാണ് സഹജിവികളെകൂടി ഓര്‍ക്കണം, അവര്‍ക്കും ദാഹജലം വേണം ; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി

അതുപോലെ കാട്ടില്‍ വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ വന്യമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും അതിനാവശ്യമായ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

വേനലിലെ കടുത്തചൂട് നമ്മെ മാത്രമല്ല നമ്മുടെ സഹജീവികളെയും ദുരിതത്തിലാക്കുന്നതാണ്. പക്ഷികളും മൃഗങ്ങളുമെല്ലാം കനത്ത ചൂടിനെ അതിജീവിക്കാന്‍ പ്രയാസപ്പെടുന്നുണ്ട്. നാം നമ്മുടെ സഹജീവികളേയും പരിഗണിക്കേണ്ട സമയമാണിത്. ഒരു ചിരട്ടയിലോ ചെറിയ പാത്രങ്ങളിലോ വീട്ടുവളപ്പില്‍ അല്പം വെള്ളം കരുതിവെക്കുന്നത് പക്ഷിമൃഗാദികള്‍ക്ക് ഗുണം ചെയ്യും. ദാഹിച്ചെത്തുന്നവര്‍ക്ക് അത് വലിയ ആശ്വാസമാകും. നമ്മുടെ ചെറിയ പ്രവൃത്തി ഒരു ജീവന്‍ സംരക്ഷിക്കാന്‍ ഇടയാക്കും.

കാട്ടില്‍ അധിവസിക്കുന്ന പക്ഷിമൃഗാദികള്‍ക്ക് വെള്ളം എത്തിക്കാനുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിക്കുന്നുണ്ട്. താല്‍ക്കാലിക കുളങ്ങളും മറ്റും ഉണ്ടാക്കി അവിടെ വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. എങ്കിലും ചൂട് കൂടുന്നതനുസരിച്ച് കാട്ടില്‍ നിന്നും വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യതയും കുറവല്ല. അക്കാര്യത്തില്‍ ആവശ്യമായ ജാഗ്രത പുലര്‍ത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Top-Headlines, Social-Media, Pinarayi-Vijayan,Pinarayi vijayan's Facebook post 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL