city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയുടെ വികസനത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് എന്‍ എ നെല്ലിക്കുന്നിനോട് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kasargodvartha.com 07.02.2019) കാസര്‍കോട് ജില്ലയുടെ വികസനത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണ് പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ ഊന്നി നിന്നുകൊണ്ടുള്ള അടിസ്ഥാനസൗകര്യ വികസനവും സാമൂഹിക വികസനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്‍ എ നെല്ലിക്കുന്നിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കാസര്‍കോട് ജില്ലയുടെ വികസനത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് എന്‍ എ നെല്ലിക്കുന്നിനോട് മുഖ്യമന്ത്രി

2013-14 മുതല്‍ 2017-18 വരെ മൊത്തം 279 പദ്ധതികള്‍ക്കായി 438.05 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും 2018-19ല്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ച 88 പദ്ധതികള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും അവയില്‍ അനുയോജ്യമായ പദ്ധതികള്‍ക്ക് ഉടന്‍തന്നെ ഭരണാനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് പാക്കേജ് നടപ്പിലാക്കുന്നത് സംബന്ധിച്ച് 13.08.2014ല്‍ വിശദമായ മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം ആസ്തിവികസന പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളൊന്നും അനുവദനീയമല്ല. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കാതെ റിപ്പോര്‍ട്ടിന് പുറത്തുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുന്ന പ്രവണത കണ്ടുവരുന്നു. ഇതില്‍ ഒട്ടുമിക്ക പദ്ധതികളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ അല്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ പദ്ധതികളായോ ബജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാവുന്നതാണ്. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ അനുമതി നിഷേധിക്കാറില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു പ്രത്യേക പാക്കേജ് ആയതിനാല്‍ ഇതില്‍ ഉള്‍പ്പെടാത്ത പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാന്‍ നിര്‍വ്വാഹമില്ല.

കാസര്‍കോട് വികസന പാക്കേജിന്മേലുള്ള പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നത് ജില്ലാ ഭരണകൂടമാണ്. ആയതിനാല്‍ പദ്ധതികള്‍ തയ്യാറാക്കുന്ന വേളയില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ജനപ്രതിനിധികള്‍ക്ക് ജില്ലാഭരണകൂടത്തെ അറിയിക്കാവുന്നതാണ്. ജില്ലാ കളക്ടര്‍ക്ക് നിരവധി ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടിവരുന്നതിനാല്‍ പദ്ധതികളുടെ നിര്‍വ്വഹണം വേഗത്തിലാക്കാനും മേല്‍നോട്ടത്തിനുമായി ഒരു സ്‌പെഷ്യല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

കാസര്‍കോട് പാക്കേജിന്റെ നിര്‍വ്വഹണം ത്വരിതപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ അടിയന്തരമായി നികത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Thiruvananthapuram, Kerala, N.A. Nellikunnu MLA, Pinarayi-Vijayan, Special package will be implemented for Kasargod Development, Says CM

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL