city-gold-ad-for-blogger
Aster MIMS 10/10/2023

പെരിയ ഇരട്ടക്കൊല: പീതാംബരന്റെ ഭാര്യയുടെ വെളിപ്പെടുത്തലോടെ സി പി എമ്മിന്റെ പങ്ക് വ്യക്തമായി, സര്‍ക്കാരിന്റെ 1000 ദിവസത്തെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കും: യു ഡി എഫ്

കാസര്‍കോട്: (www.kasargodvartha.com 21.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍  ലോക്കല്‍ കമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്തതോടെ സി പി എമ്മിന്റെ പങ്ക് വ്യക്തമായിരിക്കുകയാണെന്നും പാര്‍ട്ടി അറിയാതെ കൊല നടക്കില്ലെന്ന അറസ്റ്റ് ചെയ്യപ്പെട്ട സി പി എം നേതാവിന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍ ഇരട്ട കൊലപാതകം പാര്‍ട്ടി തലത്തില്‍ നടന്നിട്ടുള്ള ഉന്നതതല ഗൂഢാലോചനയുടെ ഫലമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും യു ഡി എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കൊലപാതകങ്ങള്‍ക്ക് സര്‍വ്വ സഹായവും നല്‍കിയ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേസന്വേഷണം അട്ടിമറിക്കുമെന്നും അതുകൊണ്ട് തന്നെ ഇരട്ട കൊലപാതക കേസ് സി ബി ഐ അന്വേഷിക്കണമെന്നും മുഴുവന്‍ പ്രതികളെയും, ഗൂഢാലോചന നടത്തിയ
വരെയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

സി ബി ഐ. അന്വേഷണം ആവശ്യപ്പെട്ട് എസ് പി ഓഫീസ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ നടത്താനും തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു. കൊലപാതകങ്ങള്‍ക്ക് ഭരണത്തിന്റെ പരിരക്ഷ നല്‍കി നാടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കുന്ന ഇടതു സര്‍ക്കാറിന്റെ ആക്രമരാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് സര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികള്‍ ബഹിഷ്‌ക്കരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ യു ഡി എഫ് ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍, ജനറല്‍ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, ഡി സി സി പ്രസിഡണ്ട്  ഹക്കീം കുന്നില്‍ എന്നിവര്‍ സംബന്ധിച്ചു.

പെരിയ ഇരട്ടക്കൊല: പീതാംബരന്റെ ഭാര്യയുടെ വെളിപ്പെടുത്തലോടെ സി പി എമ്മിന്റെ പങ്ക് വ്യക്തമായി, സര്‍ക്കാരിന്റെ 1000 ദിവസത്തെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കും: യു ഡി എഫ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, CPM, Top-Headlines, Trending, Press meet, Crime, UDF, Periya double murder; UDF allegation against CPM
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL