city-gold-ad-for-blogger
Aster MIMS 10/10/2023

വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റിന്റെ ഇരുനില വീടിന് തീപിടിച്ചു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ലക്ഷങ്ങളുടെ നഷ്ടം

ഉപ്പള: (www.kasargodvartha.com 09.02.2019) വ്യവസായ പ്രമുഖനും ബദര്‍ അല്‍ സമ ഗ്രൂപ്പ് എംഡിയുമായ അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റിന്റെ ഇരുനില വീടിന് തീപിടിച്ചു. വീട്ടുകാര്‍ പുറത്തേക്കോടിയതിനാല്‍ തലനാരിഴയ്ക്ക് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ആറ് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഉപ്പള ഫയര്‍ ഫോഴ്‌സ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ 2.45 മണിയോടെയാണ് ഇരുനില വീടിന് തീപിടിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ വെച്ചിരുന്ന ഇന്‍വര്‍ട്ടറില്‍ നിന്നുണ്ടായ ഷോര്‍ട്ട് സെര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് കരുതുന്നത്. ഫയര്‍ ഫോഴ്‌സ് എത്തുമ്പോഴേക്കും വീട് മുഴുവനും പുകയില്‍ മറഞ്ഞിരുന്നു. മുഴുവന്‍ വയറിംഗ് സാധനങ്ങളും ടിവി, ഫ്രിഡ്ജ്, മറ്റു ഫര്‍ണീച്ചറുകള്‍ തുടങ്ങിയവയും കത്തിനശിച്ചു.

തീപിടിക്കുന്ന സമയത്ത് അബ്ദുല്‍ ലത്വീഫും കുടുംബവും വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്നു. പുക ശ്വസിച്ച് ശ്വാസം മുട്ടല്‍ ഉണ്ടായതോടെ എല്ലാവരും ഉണരുകയും തീപിടിക്കുന്നത് കണ്ട് പുറത്തേക്കോടുകയുമായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

ഉപ്പള ഫയര്‍ ഫോഴ്‌സിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അജികുമാര്‍ ബാബു, ലീഡിംഗ് ഫയര്‍മാന്‍ ബാബുരാജന്‍, ഫയര്‍മാന്‍ രഞ്ജിത്, ഹോം ഗാര്‍ഡുമാരായ സുധാകരന്‍, രമേശന്‍, ഡ്രൈവര്‍ ദിനേശ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ലത്വീഫ് ഉപ്പള ഗേറ്റിന്റെ ഇരുനില വീടിന് തീപിടിച്ചു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ലക്ഷങ്ങളുടെ നഷ്ടം

Keywords:  Kerala, Uppala, kasaragod, Top-Headlines, news, fire, Business-man,  Fire broke out in Abdul Latheef Uppala Gate's house 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL