city-gold-ad-for-blogger
Aster MIMS 10/10/2023

മുഖ്യമന്ത്രിക്ക് സമയമില്ല; കാഞ്ഞങ്ങാട് നഗരസഭയിലെ സ്വപ്ന പദ്ധതികളുടെ ഉദ്ഘാടനം നീളുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.01.2019) മുഖ്യമന്ത്രി പിണറായി വിജയന് തീരെ സമയമില്ല. വനിതാ മതിലും, ശബരിമല പ്രവേശനവും സിപിഎം- സംഘ്പരിവാര്‍ തെരുവുയുദ്ധവുമൊക്കെ സംസ്ഥാനത്തിന്റെ ഉറക്കം കെടുത്തിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് തലസ്ഥാനം വിട്ടുപോകാന്‍ കഴിയുന്നില്ല. മുഖ്യമന്ത്രിയുടെ സമയം കാത്ത് കാഞ്ഞങ്ങാട്ട് അരഡസനോളം സ്വപ്ന പദ്ധതികളുടെ ഉദ്ഘാടനവും അനന്തമായി നീളുന്നു.

ഒച്ചിന്റെ വേഗതയില്‍ ഇഴഞ്ഞുനീങ്ങി നിര്‍മ്മാണം പൂര്‍ത്തിയാവാന്‍ കാല്‍നൂറ്റാണ്ടുകാലമെടുത്ത അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനത്തിനൊരുങ്ങിയിട്ടും വര്‍ഷം ഒന്നുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ സമയത്തിനു വേണ്ടി ഉദ്ഘാടന ചടങ്ങ് ഒന്നിലേറെ തവണ മാറ്റിവെക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങ് ഗംഭീരമാക്കാന്‍ വേണ്ടി രൂപീകരിച്ച സംഘാടക സമിതിയും നോക്കുകുത്തിയായി.

ഏറ്റവുമൊടുവില്‍ നവവത്സര സമ്മാനമായി നാടിന് സമര്‍പ്പിക്കുമെന്ന് കരുതിയ അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ്, ഷി ലോഡ്ജ്, കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റ് ട്രീറ്റ്മെന്റ് പ്ലാന്റ്, ചെമ്മട്ടംവയല്‍ ട്രഞ്ചിംഗ് ഗ്രൗണ്ട് നവീകരണ പദ്ധതിയോടനുബന്ധിച്ച ഹരിത കര്‍മ്മ സേന, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മീനാപ്പീസ്, കൊളക്കുണ്ട്, കല്ലഞ്ചിറ അംഗന്‍വാടികള്‍, കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിലെ ടോയ്ലറ്റ് ബ്ലോക്ക് അഞ്ച് കോടി രൂപ ചിലവില്‍ യാഥാര്‍ത്ഥ്യമാക്കിയ വാഴുന്നോറടി, പൂടംങ്കല്ലടുക്കം കുടിവെള്ള പദ്ധതി എന്നിവയാണ് പണി പൂര്‍ണമായും പൂര്‍ത്തീകരിച്ചിട്ടും മുഖ്യമന്ത്രിയുടെ സമയത്തിനായി കാത്തിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ തീയ്യതിക്കായി നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ മൂന്നു തവണ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചുവെങ്കിലും മുഖ്യമന്ത്രിയുടെ തിരക്കുകാരണം അന്തിമ തീരുമാനമായിട്ടില്ല. സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിക്കു വേണ്ടി പണിയുന്ന ആസ്ഥാനമന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങോടനുബന്ധിച്ച് കാഞ്ഞങ്ങാട്ടെ ഉദ്ഘാടനവും നടത്താമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന ഒടുവിലത്തെ വിവരം.

അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡില്‍ 108 കടമുറികളും 12 ശുചിമുറികളുമാണ് ഉള്ളത്. ബസ് സ്റ്റാന്‍ഡിനോട് അനുബന്ധിച്ച് സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാനായി നിര്‍മ്മിച്ച ഷിലോഡ്ജിന്റെ പണി പൂര്‍ത്തിയായിട്ടും വര്‍ഷം ഒന്നുകഴിഞ്ഞു. രണ്ടുനില കെട്ടിടത്തില്‍ അഞ്ചു മുറികളാണ് 45 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച ഷീലോഡ്ജിലുള്ളത്. കുടുംബശ്രീയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജില്‍ ഏത് ജില്ലകളിലുള്ളവര്‍ക്കും ഓണ്‍ലൈനായി മുറി ബുക്ക് ചെയ്യാന്‍ കഴിയും. സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ഷീലോഡ്ജാണിത്.

1990 കളിലാണ് അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് എന്ന നിര്‍ദേശം ഉയര്‍ന്നുവന്നത്. 1995 ല്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഭരണസമിതികള്‍ മാറിമാറി വന്നപ്പോഴും സാങ്കേതിക കുരുക്കില്‍ കുടുങ്ങി നിര്‍മ്മാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു. ബസ് സ്റ്റാന്‍ഡ് കെട്ടിടം നിര്‍മ്മിച്ച് വര്‍ഷങ്ങള്‍ പഴക്കം വന്നതോടെ ഇപ്പോള്‍ വീണ്ടും അറ്റകുറ്റ പണി നടത്തി പുതുക്കുകയായിരുന്നു.

മുഖ്യമന്ത്രിക്ക് സമയമില്ല; കാഞ്ഞങ്ങാട് നഗരസഭയിലെ സ്വപ്ന പദ്ധതികളുടെ ഉദ്ഘാടനം നീളുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, No time for CM; delaying Inauguration of projects 
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL