city-gold-ad-for-blogger
Aster MIMS 10/10/2023

ഹര്‍ത്താലിന്റെ മറവില്‍ അക്രമം: നഷ്ടം ഈടാക്കി നല്‍കണം: മുസ്ലിം ലീഗ്

കാസര്‍കോട്: (www.kasargodvartha.com 05.01.2019) കഴിഞ്ഞ ദിവസം ബി ജെ പി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരും, സാമൂഹ്യ ദ്രോഹികളും നടത്തിയ അക്രമത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ബി ജെ പിയില്‍ നിന്നും ഈടാക്കി നല്‍കണമെന്നും, അക്രമകാരികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് നഗരത്തിലും മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനാണ് സംഘ്പരിവാര്‍ സംഘടനകള്‍ ശ്രമിച്ചത്. കെട്ടിടങ്ങളുടെയും, വ്യാപാര സ്ഥാപനങ്ങളുടെയും, വാഹനങ്ങളുടെയും പേര് നോക്കിയാണ് അക്രമം നടത്തിയിട്ടുള്ളത്. കാസര്‍കോട് നഗരത്തിലും മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബന്തിയോടും മുസ്ലിം ലീഗ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അടഞ്ഞ് കിടന്ന കെട്ടിടങ്ങളും, വ്യാപാര സ്ഥാപനങ്ങളും വീടുകളും ഓട്ടോ റിക്ഷകളും തെരഞ്ഞ് പിടിച്ച് എറിഞ്ഞ് തകര്‍ത്തു. ബന്തിയോടും നായ്ക്കാപ്പിലും, ബായാറിലും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും മദ്രസാ അധ്യപകനടക്കമുള്ളവരെ ആക്രമിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്.

ബന്തിയോട് വ്യാപാര സ്ഥാപനം നടത്തുന്ന മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ എം. യൂസുഫിനെയും ബായാറിലെ മദ്രസാ അധ്യപകന്‍ കരീം മുസ്ല്യാരെയും ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിക്കുകയും ബന്തിയോട് ടൗണില്‍ മുസ്ലിം ലീഗ് മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് എം.ബി. യൂസുഫിന്റെ ഉടമസ്ഥതയിലുള്ള പാരഗണ്‍ ടവറും, ലീഗ് പ്രവര്‍ത്തകരായ ബന്തിയോട് മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ളള്ള ബദ് രിയ കോപ്ലക്‌സും, ബാഉഞ്ഞി ഹാജിയുടെ ഉടമസ്തതയിലുള്ള കെട്ടിടവും, ബീഫാത്വിമയുടെ വീടും, നിയാസിന്റെ സാര്‍ഹോട്ടലും സമദിന്റെ നൈസ്ഡ്രസ് ഷോപ്പും, മുഹമ്മദിന്റെ നോക്കോ ലേഡീസ് ഷോപ്പും, സയ്യിദ് അബൂബക്കര്‍ തങ്ങളുടെ എസ്.എ.എം.
ഫ്രാബ്രിക്കേഷന്‍ ഷോപ്പും സയ്യിദ് മുത്തു തങ്ങളുടെ റെഡിമെയ്ഡ്‌ഷോപ്പും, യൂസുഫിന്റെ അല്‍ അമീന്‍ ഷോപ്പും, മന്‍സൂറിന്റെ ലൈഫ് ജിനേഷ്യം സ്ഥാപനവും, അബൂബക്കറിന്റെ കറാമ വെജിറ്റബിള്‍ കടയും, മുഹമ്മദിന്റെ ഫഹദ് ഡ്രസ് കടയും, എസ്.ടി.യു. പ്രവര്‍ത്തകരായ അബൂബക്കറിന്റെയും, മഹ് മൂദിന്റെയും ഓട്ടോറിക്ഷകളും കാസര്‍കോട് നഗരത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ എന്‍.എ. അബ്ദുര്‍ റഹ് മാന്റെ ഉടമസ്ഥതയിലുള്ള ഫാത്വിമ ആര്‍ക്കേഡ് കെട്ടിടവുമാണ് അക്രമത്തിന് വിധേയമായത്. കെട്ടിടങ്ങള്‍ തകര്‍ന്നവരുടെയും അക്രമത്തിന് വിധേയരായവരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാന്‍ പ്പോലും പോലീസ് തയ്യാറായിട്ടില്ല.

കുമ്പള, മഞ്ചേശ്വരം പോലീസ് സ്റ്റേഷനുകള്‍ ബി.ജെ.പി. ഓഫീസായി മാറിയിരിക്കുന്നു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ ആയുധ ശേഖരണം നടത്തിയതായ വിവരം ലഭിച്ചിട്ടും പോലീസ് ഫലപ്രദമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പോലീസ് രഹസ്യങ്ങള്‍ പലതും സംഘ്പരിവാര്‍ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കുന്നു. ഹര്‍ത്താലിന്റെ മറവില്‍ അഴിഞ്ഞാടിയ സംഘ്പരിവാര്‍ ശക്തികള്‍ക്ക് വ്യക്തമായ രാഷ്ട്രീയ അജണ്ട കൂടിയുണ്ട്. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ഹീന ശ്രമമാണ് നടന്നത്.

ഇതിനെ ഫലപ്രദമായി നേരിടാനോ, ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനോ പോലീസിന് കഴിഞ്ഞിട്ടില്ല. ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലുകളില്‍ മുമ്പും ഗുണ്ടകള്‍ അഴിഞ്ഞാടിയ സംഭവങ്ങള്‍ ഉണ്ടായിട്ടും ആവശ്യമായ മുന്‍കരുതല്‍ എടുക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ നാശനഷ്ടം സംഭവിച്ച എല്ലാവര്‍ക്കും മതിയായ നഷ്ട പരിഹാരം ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കി നല്‍കണമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.
ഹര്‍ത്താലിന്റെ മറവില്‍ അക്രമം: നഷ്ടം ഈടാക്കി  നല്‍കണം: മുസ്ലിം ലീഗ്


Keywords:  Kasaragod, Kerala, news, Muslim-league, Attack, Harthal, Muslim League against BJP
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL