city-gold-ad-for-blogger
Aster MIMS 10/10/2023

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

കാസര്‍കോട്:(www.kasargodvartha.com 10/01/2019) ലോകസഭാ തെരഞ്ഞെടുപ്പിനായുളള ഒരുക്കങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു. വോട്ടിംഗ് മെഷീന്‍, വിവി പാറ്റ് എന്നിവയുടെ നോഡല്‍ ഓഫീസറായി വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി കുഞ്ഞിക്കണ്ണനെയും പരിശീലനത്തിനും ബോധവത്ക്കരണത്തിനുമുള്ള നോഡല്‍ ഓഫീസറായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് കെ വിനോദ്കുമാറിനെയും എസ്‌വിഇഇപി നോഡല്‍ ഓഫീസറായി എസ് ഗോവിന്ദനേയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ നിയമിച്ചു. ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനത്തിനായി 21 അംഗ കോര്‍ ടീം രൂപികരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

ജില്ലയില്‍ 968 പോളിംഗ് സ്‌റ്റേഷനുകളാണ് ഉളളത്. ജില്ലയില്‍ പോളിംഗിന് ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും പ്രാഥമിക പരിശോധന പൂര്‍ത്തിയായി.ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന വോട്ടിംഗ് മെഷീനുകളും ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഹൈദരബാദില്‍ നിന്ന് എത്തിച്ച വിവിപാറ്റ് മെഷീനുകളുമാണ് ഇസിഐഎല്‍ എഞ്ചിനിയര്‍മാരുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി പടന്നക്കാടുളള സ്‌റ്റേറ്റ് വെയര്‍ ഹൗസില്‍ പോലീസ് സുരക്ഷയില്‍ സൂക്ഷിച്ചിട്ടുളളത്.

വോട്ടിംഗ് മെഷീനുകളുടെയും ജില്ലയില്‍ ആദ്യമായി ഉപയോഗിക്കുന്ന വിവിപാറ്റ് (വോട്ടര്‍ വെരിഫിബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) മെഷിനുകളും ഫലപ്രദമായി ഉപയോഗിക്കുന്നത് സംബന്ധിച്ച് ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയും ജില്ലയില്‍ ആരംഭിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു നിര്‍വഹിച്ചു.

ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ കെ രമേന്ദ്രന്‍ അധ്യക്ഷനായി. പരിശീലന ബോധവത്ക്കരണ വിഭാഗം നോഡല്‍ ഓഫീസര്‍ കെ വിനോദ്കുമാര്‍, വോട്ടിംഗ് മെഷീന്‍ നോഡല്‍ ഓഫീസര്‍ പി കുഞ്ഞിക്കണ്ണന്‍, എസ് വി ഇ ഇ, പി നോഡല്‍ ഓഫീസര്‍ എസ് ഗോവിന്ദന്‍, എല്‍ എ (എന്‍എച്ച്) തഹസില്‍ദാര്‍ ആന്‍ഡ് സ്‌റ്റേറ്റ് മാസ്റ്റര്‍ ട്രെയിനര്‍ പി രത്‌നാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വരണാധികാരി, ഉപ വരണാധികാരികള്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് ജനുവരി 11ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഏകദിന പരിശീലനം നല്‍കും. ഈ മാസം 20 വരെ ജീവനക്കാര്‍ക്കുളള പരിശീലന പരിപാടി നീണ്ടുനില്‍ക്കും. തുടര്‍ന്ന് ഫെബ്രുവരി ഒന്നു വരെ പൊതുജനങ്ങള്‍ക്കുളള പരിശീലന ബോധവത്ക്കരണ പരിപാടികളും നടത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, District Collector,Loksabha election: Preparation started  

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL