City Gold
news portal
» » » » » » » » » മരുന്നു വാങ്ങാന്‍ പോകുന്നതിനിടെ പാളം മുറിച്ചു കടക്കുമ്പോള്‍ മത്സ്യവില്‍പനക്കാരി ട്രെയിന്‍ തട്ടി മരിച്ചു

കീഴൂര്‍:  (www.kasargodvartha.com 04.12.2018) മരുന്നു വാങ്ങാന്‍ പോകുന്നതിനിടെ പാളം മുറിച്ചു കടക്കുമ്പോള്‍ മത്സ്യവില്‍പനക്കാരി ട്രെയിന്‍ തട്ടി മരിച്ചു. കീഴൂര്‍ കടപ്പുറത്തെ ബാലന്റെ ഭാര്യ ചന്ദ്രാവതി (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ മരുന്നു വാങ്ങാനായി മെഡിക്കല്‍ ഷോപ്പിലേക്ക് പോകുമ്പോള്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് ട്രെയിന്‍ തട്ടി മരിച്ചത്.

ബേക്കല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരവനടുക്കത്താണ് മത്സ്യവില്‍പന നടത്തിവന്നത്. മക്കള്‍: പ്രേമ, ശോഭ, ഓമന, പ്രസന്ന, സുജാത, അശോകന്‍, സുനില്‍, സുനിത. മരുമക്കള്‍: സവിത, ഭാസ്‌കരന്‍, ജയന്‍, വത്സലന്‍, ചന്ദ്രന്‍, ജയരാജന്‍.

സഹോദരങ്ങള്‍: സോമന്‍, പരേതനായ ദാസന്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Train, Kizhur, Fish seller died after train hit
  < !- START disable copy paste -->

About Kasargod Vartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date