city-gold-ad-for-blogger
Aster MIMS 10/10/2023

കവിത കട്ടതാണെന്ന് എഴുത്തുകാരന്‍, അല്ലെന്ന് ടീച്ചര്‍; കട്ടതെന്ന് സമ്മതിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ദീപ നിശാന്തിനോട് കവി കലേഷ്; അധ്യാപക സംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ച കവിത തലവേദനയായി ദീപ നിഷാന്ത്

തിരുവനന്തപുരം: (www.kasargodvartha.com 30.11.2018) അധ്യാപക സംഘടനയുടെ മാഗസിനില്‍ തന്റെ പേരില്‍ പ്രസിദ്ധീകരിച്ച കവിത തലവേദനയായി ദീപ നിഷാന്ത്. തന്റെ കവിത കോപ്പിയടിച്ചതാണെന്നും അത് സമ്മതിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ദീപ നിശാന്തിനോട് കവി കലേഷ് ആവശ്യപ്പെട്ടതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് തൃശൂര്‍ ശ്രീ കേരള വര്‍മ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദീപ നിഷാന്ത്.

താന്‍ ഏഴ് വര്‍ഷം മുമ്പ് എഴുതിയ കവിത സ്വന്തമാണെന്ന് സ്ഥാപിക്കേണ്ട ഗതികേടിലാണ് ഇപ്പോഴുള്ളതെന്നും കലേഷ് പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. കവിത മോഷ്ടിച്ച് വികലമാക്കിയിട്ടും ദീപ നിശാന്തിന്റെ നിലപാടുകള്‍ വേദനിപ്പിക്കുന്നതാണ്. എകെപിസിടി മാസികയില്‍ കവിത പ്രസിദ്ധീകരിച്ചത് ഒരു സുഹൃത്താണ് വാട്‌സാപ്പിലൂടെ അയച്ച് തന്നത്. അത് കണ്ടപ്പോള്‍ ഞെട്ടലാണ് ആദ്യമുണ്ടായതെന്നും കലേഷ് വ്യക്തമാക്കി.
കവിത കട്ടതാണെന്ന് എഴുത്തുകാരന്‍, അല്ലെന്ന് ടീച്ചര്‍; കട്ടതെന്ന് സമ്മതിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ദീപ നിശാന്തിനോട് കവി കലേഷ്; അധ്യാപക സംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ച കവിത തലവേദനയായി ദീപ നിഷാന്ത്

ദീപാ നിശാന്തിനെപോലെ കേരളത്തില്‍ സെലിബ്രിറ്റിയായി നില്‍ക്കുന്ന ഒരാള്‍ ഇങ്ങനെയൊരു കവിത അവരുടെ പേരില്‍ പ്രസിദ്ധീകരിച്ച് കണ്ടപ്പോള്‍, ഇവര്‍ക്കെതിരായി ആരെങ്കിലും ഇത് ഉപയോഗിച്ചതാവാമെന്നാണ് ഞാന്‍ ആദ്യം കരുതിയത്. അതുകൊണ്ട് ഇവരുടെ പ്രതികരണം എന്താണെന്ന് അറിയാന്‍ കാത്തിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ എനിക്ക് മനസിലായത് അവരിതൊക്കെ നിഷേധിച്ചെന്നും തന്റെ കവിതന്നെയാണെന്നുമുള്ള എന്തൊക്കെയോ അവ്യക്തമായ മറുപടികളുമായാണ് എത്തിയതെന്നുമാണ്. അതെന്നെ ഭയങ്കരമായി വിഷമിപ്പിച്ചു, കലേഷ് കൂട്ടിച്ചേര്‍ത്തു.

ഒരു കവിത എഴുതി പ്രസിദ്ധീകരിച്ച് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റേത് തന്നെയാണെന്ന് സ്ഥാപിക്കേണ്ടി വരുന്നത് കവിയെ സംബന്ധിച്ചിടത്തോളം വളരെയധികം വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ സംഭവത്തില്‍ വിശദീകരണവുമായി ദീപ നിഷാന്ത് ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയെങ്കിലും മോഷ്ടിച്ചതാണെന്നോ അല്ലെന്നോ എന്താണ് ടീച്ചര്‍ ഉദ്ദേശിച്ചതെന്ന് ടീച്ചര്‍ക്ക് മാത്രമേ അറിയുകയുള്ളൂ. ഏതായാലും സംഭവം ഏറെ വിവാദമായിരിക്കുകയാണ്. ടീച്ചറിന്റെ പോസ്റ്റുകള്‍ക്ക് വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിക്കഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Top-Headlines, Poem, Deepa Nishanth, Kalesh, Poet, Poem controversy: Author against Deepa Nishanth 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL