city-gold-ad-for-blogger
Aster MIMS 10/10/2023

ഇനിയെല്ലാ കണ്ണുകളും മഞ്ചേശ്വരത്തേക്ക്, മണ്ഡലം നിലനിര്‍ത്താന്‍ യു ഡി എഫ്, ചെങ്കൊടി പറത്താന്‍ എല്‍ ഡി എഫ്, താമര വിരിയിക്കാന്‍ ബി ജെ പി, ചതുരംഗക്കളത്തില്‍ ഇത്തവണ തീ പാറും പോരാട്ടം

-പോരിനൊരുങ്ങി തുളുനാട് 

കാസര്‍കോട്: (www.kasargodvartha.com 22.10.2018) കേരളത്തിന്റെ വടക്കേ അറ്റമായ മഞ്ചേശ്വരം മണ്ഡലത്തില്‍ എം എല്‍ എ പി ബി അബ്ദുര്‍ റസാഖിന്റെ നിര്യാണത്തോടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. മാസങ്ങള്‍ക്കുള്ളില്‍ തന്നെ മഞ്ചേശ്വരത്ത് ഉപ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ആറു മാസത്തിനുള്ളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഞ്ചേശ്വരത്ത് പൊടുന്നനെ ആസന്നമായിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് യു ഡി എഫിനും ബിജെപിക്കും എല്‍ ഡി എഫിനും ഒരേ പോലെ നിര്‍ണായകമായിരിക്കും.
ഇനിയെല്ലാ കണ്ണുകളും മഞ്ചേശ്വരത്തേക്ക്, മണ്ഡലം നിലനിര്‍ത്താന്‍ യു ഡി എഫ്, ചെങ്കൊടി പറത്താന്‍ എല്‍ ഡി എഫ്, താമര വിരിയിക്കാന്‍ ബി ജെ പി, ചതുരംഗക്കളത്തില്‍ ഇത്തവണ തീ പാറും പോരാട്ടം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബി ജെ പിയിലെ കെ സുരേന്ദ്രനെ തറ പറ്റിച്ചു കൊണ്ടാണ് പി ബി അബ്ദുര്‍ റസാഖ് വിജയക്കൊടി നാട്ടിയത്. എന്നാല്‍ ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. മാറിയ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെങ്കിലും പല നേതാക്കളുടെയും പേരുകള്‍ ഇപ്പോള്‍ തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. പി ബി അബ്ദുര്‍ റസാഖിന്റെ സ്മരണകളുമായി കഴിയുകയാണ് ലീഗിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ദിവസങ്ങള്‍ കഴിഞ്ഞു മാത്രമേ ഉണ്ടാവുകയുള്ളൂവെന്നാണ് ലീഗ് നേതൃത്വവും യുഡിഎഫ് നേതൃത്വവും വ്യക്തമാക്കുന്നത്.

ആരായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ ബി ജെ പിക്കുള്ളിലും ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. കഴിഞ്ഞ തവണ മത്സരിച്ച കെ സുരേന്ദ്രന് തന്നെയാണ് മുന്‍തൂക്കമുള്ളത്. മറ്റൊരു പ്രമുഖ നേതാവായ രവീശ തന്ത്രി കുണ്ടാറിന്റെ പേരും മഞ്ചേശ്വരം മണ്ഡലത്തില്‍ സജീവമായി പരിഗണിക്കുന്നുണ്ട്.

ശബരിമല വിഷയത്തോടെ എല്‍ ഡി എഫ് വലിയ തോതിലുള്ള രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നുണ്ട്. ഹിന്ദു വോട്ടര്‍മാരുടെ ഏകീകരണം ഉണ്ടാകുമോ എന്ന ഭയം എല്‍ ഡി എഫ് നേതൃത്വത്തെ തുറിച്ചു നോക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കരുത്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ വോട്ട് ചോര്‍ന്ന് പോവുകയും അത് ബി ജെ പിയുടെ വിജയത്തിന് വഴിവെക്കുകയും ചെയ്യുമെന്ന ബോധ്യം എല്‍ ഡി എഫ് നേതൃത്വത്തിനുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയ കാര്യത്തില്‍ മുഖ്യമന്ത്രി തന്നെ ചര്‍ച്ചയ്‌ക്കെത്തുമെന്നാണ് എല്‍ ഡി എഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

മഞ്ചേശ്വരത്ത് അട്ടിമറി വിജയം നേടാന്‍ കഴിഞ്ഞാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയ്ക്ക് വലിയ മൈലേജ് ലഭിക്കുമെന്നാണ് ബി ജെ പി നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിജയത്തില്‍ കുറഞ്ഞതൊന്നും ബി ജെ പി ചിന്തിക്കുന്നില്ലെന്നാണ് അവരുടെ നേതാക്കളിലുണ്ടായിട്ടുള്ള ആത്മവിശ്വാസം തെളിയിക്കുന്നത്. കേന്ദ്ര ഭരണത്തിന്റെ ശക്തമായ പിന്‍ബലവും അനുകൂല രാഷ്ട്രീയ സാഹചര്യവും ബി ജെ പിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.

അതേസമയം യു ഡി എഫ് വലിയ മാര്‍ജിനില്‍ വിജയിക്കാനുള്ള എല്ലാ സാധ്യതയുമാണ് മണ്ഡലത്തില്‍ നിലനില്‍ക്കുന്നത്. അന്തരിച്ച മണ്ഡലത്തിലെ എം എല്‍ എയായിരുന്ന പി ബി അബ്ദുര്‍ റസാഖിനോടുള്ള സഹതാപ തരംഗം വലിയ രീതിയില്‍ പ്രയോജനം ചെയ്യുമെന്നാണ് യുഡിഎഫിന്റെയും ലീഗിന്റെയും കണക്കുകൂട്ടല്‍. കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെയായിരിക്കും യു ഡി എഫ് നിര്‍ത്തുക. ജില്ലയില്‍ നിന്നുള്ള ലീഗ് നേതാക്കളുടെ പേരുകളാണ് ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ ലീഗിന്റെയോ യൂത്ത് ലീഗിന്റെയോ സംസ്ഥാന നേതാക്കളുടെ പേരുകളും ഒരു പക്ഷേ അവസാന ഘട്ടത്തില്‍ ഉയര്‍ന്നു വരാമെന്നാണ് കോഴിക്കോട്ട് നിന്നുള്ള ലീഗ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ച വൈകാതെ തന്നെ ലീഗ് നേതൃത്വം ആരംഭിക്കുമെന്നും നേതാക്കള്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Manjeshwaram, Kasaragod, News, BJP, CPM, UDF, Muslim league, By-election, Manjeshwaram Ready for By Election

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL