city-gold-ad-for-blogger
Aster MIMS 10/10/2023

സൗദിയില്‍ സ്‌പോണ്‍സര്‍ അഭയകേന്ദ്രത്തില്‍ ഉപേക്ഷിച്ച ഇന്ത്യക്കാരി ഒടുവില്‍ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: (www.kasargodvartha.com 18.10.2018) നിയമവിരുദ്ധമായി സൗദി അറേബ്യയില്‍ എത്തിച്ചു ജോലി ചെയ്യിച്ച ശേഷം സ്‌പോണ്‍സര്‍ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ച ആന്ധ്രാക്കാരിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രാപ്രദേശ് തുറപ്പുപള്ളി സ്വദേശിനിയായ വീരമ്പള്ളി നാഗലക്ഷ്മിയ്ക്കാണ് ദുരിതപൂര്‍ണമായ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നത്. ഒരു സൗദി പൗരന്‍ നാഗലക്ഷ്മിയെ, കുവൈറ്റില്‍ ഹൌസ്‌മൈഡ് വിസയില്‍ കൊണ്ടുവന്ന ശേഷം, അവിടന്ന് വിസിറ്റിംഗ് വിസയില്‍ സൗദിയില്‍ കൊണ്ട് വരികയായിരുന്നു. ദമ്മാമിലുള്ള സ്പോണ്‍സറുടെ വീട്ടില്‍ രണ്ടു വര്‍ഷം നാഗലക്ഷ്മി ജോലി ചെയ്തു. അതിനിടയ്ക്ക് വിസിറ്റിങ് വിസ കാലാവധി തീര്‍ന്നു പോയതൊന്നും അവര്‍ അറിഞ്ഞില്ല.

രണ്ടു വര്‍ഷത്തിന് ശേഷം നാട്ടില്‍ വെക്കേഷന് അയയ്ക്കണമെന്ന് നാഗലക്ഷ്മി ആവശ്യപ്പെട്ടപ്പോള്‍ സ്‌പോണ്‍സര്‍ കുഴങ്ങി. നിയമപരമായ രേഖകള്‍ ഒന്നുമില്ലാത്ത നാഗലക്ഷ്മിയെ ഒഴിവാക്കാനായി ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് പോയി ഉപേക്ഷിച്ചിട്ട് അയാള്‍ മുങ്ങി. അഭയകേന്ദ്രത്തില്‍ വന്ന നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് നാഗലക്ഷ്മി സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു അവരുടെ സ്പോണ്‍സറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ വനിതാഅഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ നാഗാലക്ഷ്മിയ്ക്ക് ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കി. നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചു ജുബൈലിലെ ജീവകാരുണ്യപ്രവര്‍ത്തകനായ യാസര്‍, വിമാനടിക്കറ്റ് നല്‍കി.
സൗദിയില്‍ സ്‌പോണ്‍സര്‍ അഭയകേന്ദ്രത്തില്‍ ഉപേക്ഷിച്ച ഇന്ത്യക്കാരി ഒടുവില്‍ നാട്ടിലേയ്ക്ക് മടങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Dubai, Gulf, news, Dammam, Top-Headlines, Indian woman trapped in Saudi Exited with the help of Navayugam
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL