city-gold-ad-for-blogger
Aster MIMS 10/10/2023

പി കരുണാകരന്‍ എം പിയെ മഞ്ചേശ്വരത്തിറക്കാന്‍ സി പി എം നീക്കം; ജയിച്ചാല്‍ മന്ത്രി സ്ഥാനം നല്‍കും

-പോരിനൊരുങ്ങി തുളുനാട്

മഞ്ചേശ്വരം: (www.kasargodvartha.com 22.10.2018) പി കരുണാകരന്‍ എം പിയെ മഞ്ചേശ്വരത്തിറക്കാന്‍ സി പി എം നീക്കം. വിജയിച്ചാല്‍ മന്ത്രി സ്ഥാനം നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ തന്നെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കാനാണ് പാര്‍ട്ടിയുടെ നീക്കം. അപ്രതീക്ഷിതമായി സംസ്ഥാനത്ത് മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പിനാണ് മഞ്ചേശ്വരത്ത് കളമൊരുങ്ങുന്നത്. മണ്ഡലം പിടിച്ചെടുക്കാന്‍ ഏതടവും സിപിഎം പ്രയോഗിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

വിജയിച്ചാല്‍ ജില്ലക്ക് സി പി എമ്മില്‍ നിന്നും ഒരു മന്ത്രി എന്നതാണ് പാര്‍ട്ടിയുടെ ഉറപ്പ്. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ പി കരുണാകരന്റെ കാലാവധി അവസാനിക്കാന്‍ ആറുമാസം മാത്രമാണ് ബാക്കിയുള്ളത്. എം പി സ്ഥാനത്ത് കരുണാകരന്‍ മൂന്ന് തവണ കാലാവധി പൂര്‍ത്തിയാക്കുകയാണ്. കരുണാകരന് പകരം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ തന്നെ കാസര്‍കോട്ട് പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കാനും സിപിഎം ആലോചിക്കുന്നുണ്ട്.
പി കരുണാകരന്‍ എം പിയെ മഞ്ചേശ്വരത്തിറക്കാന്‍ സി പി എം നീക്കം; ജയിച്ചാല്‍ മന്ത്രി സ്ഥാനം നല്‍കും

ഇതിനിടെയാണ് മഞ്ചേശ്വരത്ത് അപ്രതീക്ഷിത ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ശബരിമല ഉള്‍പ്പെടെ സംസ്ഥാനത്ത് സിപിഎമ്മും ഇടതുസര്‍ക്കാറും കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് കീറാമുട്ടിയായി മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പാര്‍ട്ടിയെ തുറിച്ചു നോക്കുന്നത്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സീറ്റ് നിലനിര്‍ത്തിയാലും ബിജെപിയില്‍ സുരേന്ദ്രന്‍ അട്ടിമറി വിജയം നേടിയാലും ഏറ്റവും കൂടുതല്‍ ക്ഷീണമുണ്ടാകുന്നത് സിപിഎമ്മിന് തന്നെയായിരിക്കും.

എന്നും പാര്‍ട്ടിയോടൊപ്പം നിലകൊള്ളുന്ന ഭൂരിപക്ഷ സമുദായം സിപിഎമ്മിനെ കൈവിട്ടു എന്ന പ്രചാരണവും ശക്തമായി ഉയര്‍ന്നു വരാന്‍ ഇടയാകും. അതുകൊണ്ടുതന്നെ എന്തു വില കൊടുത്തും മഞ്ചേശ്വരം പിടിച്ചെടുക്കുക എന്നതാണ് സിപിഎം ലക്ഷ്യം. അഡ്വ. സി എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയേറ്റംഗം ജയാനന്ദ തുടങ്ങി ആറോളം നേതാക്കളുടെ പേരുകള്‍ പരിഗണനയിലുണ്ടെങ്കിലും പി കരുണാകരന്‍ എംപി  രംഗത്തിറങ്ങിയാല്‍ അതുവലിയ നേട്ടമാകുമെന്നാണ് പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രങ്ങളുടെ കണ്ടെത്തല്‍. ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയാല്‍ ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അങ്ങനെ വന്നാല്‍ അടുത്ത വര്‍ഷം ഏപ്രില്‍ 20ന് മുമ്പ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കും.

ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ തീരുമാനിച്ചാല്‍ അതോടൊപ്പമാകും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പും നടക്കുക. പി കരുണാകരന്‍ എംപി രാജിവെച്ചാല്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇനി ഉപതെരഞ്ഞെടുപ്പിനും അവസരമില്ല. ഫലത്തില്‍ എംപി സ്ഥാനം നേരത്തേ ഒഴിഞ്ഞാലും കരുണാകരനോ സിപിഎമ്മിനോ നഷ്ടംവരാനുമില്ല. പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ ലീഡര്‍ സ്ഥാനം ഉള്‍പ്പെടെ ഒന്നരപതിറ്റാണ്ടുകാലത്തെ ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കരുണാകരന് താല്‍പ്പര്യമുണ്ടായിരുന്നു. ഇത്തവണ മഞ്ചേശ്വരത്ത് വിജയിച്ചാല്‍ പിണറായി മന്ത്രിസഭയില്‍ ഇടംനേടുമെന്ന് ഉറപ്പാണ്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയില്‍ അദ്ദേഹത്തിനുള്ള സീനിയോറിറ്റി പരിഗണിക്കാതിരിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല.
ഗുരുതരമായ ആരോഗ്യപ്രശ്നം നേരിടുന്ന കോഴിക്കോട്ടെ ടി പി രാമകൃഷ്ണനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി കരുണാകരന് ഇടമൊരുക്കാനും പാര്‍ട്ടിക്ക് കഴിയും. ഇതുവഴി സിപിഎമ്മിന് ഏറെ വേരോട്ടമുള്ള കാസര്‍കോട് ജില്ലക്ക് സ്വന്തം മന്ത്രി എന്ന ലക്ഷ്യവും സിപിഎം പൂര്‍ത്തീകരിക്കും.

യുഡിഎഫിന്റെ കുത്തക സീറ്റാണെങ്കിലും കേരളപ്പിറവിക്ക് ശേഷം മൂന്ന് തവണ മണ്ഡലത്തില്‍ ഇടതുമുന്നണി വിജയക്കൊടി പാറിച്ചിട്ടുണ്ട്. മുമ്പ് ചെര്‍ക്കളം അബ്ദുല്ലയെ അട്ടിമറിച്ച് എംഎല്‍എ ആയ അഡ്വ. സി എച്ച് കുഞ്ഞമ്പു കഴിഞ്ഞ തവണ പി ബി അബ്ദുര്‍ റസാഖിനോട് മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുണ്ടായി. മണ്ഡലം പിടിക്കാന്‍ ബിജെപി നടത്തിയ കടുത്ത പരിശ്രമമാണ് ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ കേന്ദ്ര ഭരണത്തിന്റെ സ്വാധീനം അടക്കം ഉപയോഗിച്ച് മഞ്ചേശ്വരം പിടിച്ചെടുക്കാന്‍ സുരേന്ദ്രനും ബിജെപിയും കിണഞ്ഞു ശ്രമിക്കുമെന്ന് ഉറപ്പാണ്. ബിജെപിയെയും യുഡിഎഫിനെയും ഒരുപോലെ നേരിടാന്‍ പി കരുണാകരനെ രംഗത്തിറക്കിയാല്‍ കഴിയുമെന്ന് തന്നെയാണ് സിപിഎം കണക്കുകൂട്ടല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: P. Karunakaran-MP, Kasaragod, News, Manjeshwaram, By-election, CPM will take decision in Manjeshwaram by Election candidate soon

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL