city-gold-ad-for-blogger
Aster MIMS 10/10/2023

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമം നടക്കുന്നു: എല്‍ ഡി എഫ്

കാസര്‍കോട്: (www.kasargodvartha.com 11.09.2018) കാസര്‍കോട് ജില്ലയിലെ പെരിയയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേന്ദ്രസര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് ഇതിനകം പുറത്തുവരുന്ന അഴിമതിയും, ക്രമക്കേടുകളും സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സര്‍വ്വകലാശാലയില്‍ കേന്ദ്ര ബിജെപി ഭരണത്തിന്റെ പിന്തുണയോടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

രാജ്യത്തിന് മാതൃകയായി പ്രവര്‍ത്തിക്കുവാന്‍ ബാധ്യതയുള്ള ഈ സര്‍വ്വകലാശാലയില്‍ അഴിമതിയുടെയും, ക്രമകേടുകളുടെയും  കേന്ദ്രമാകുന്നത് പ്രതിഷേധാര്‍ഹമാണ്.പ്രശ്‌സതമായ ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്നുവരുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതികരണങ്ങളെ അടിച്ചമര്‍ത്താനുള്ള സ്ഥാപനമേധാവികളുടെ കുത്സിത ശ്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അതിശക്തമായ ബഹുജനപ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

അഡ്വ. ഗോവിന്ദപള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.പി. സതീശ്ചന്ദ്രന്‍, കെ.വി. കൃഷ്ണന്‍, ടി. കൃഷ്ണന്‍, അഡ്വ സി.വി. ദാമോദരന്‍, ടി.വി. ഗോവിന്ദന്‍, കൈപ്രത്ത്കൃഷ്ണന്‍ നമ്പ്യാര്‍, ജോര്‍ജ്ജ് കുട്ടി തോമസ്, അബ്ദുര്‍ റഹ് മാന്‍ ബാങ്കോട്, പി.പി. രാജു തുടങ്ങിയവര്‍ സംസാരിച്ചു.
കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമം നടക്കുന്നു: എല്‍ ഡി എഫ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, LDF, Top-Headlines, Central University,  LDF against Central University
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL