City Gold
news portal
» » » » » » » » » » » » ചാപ്റ്റര്‍ ട്യൂഷന്‍ സെന്ററില്‍ അഷ്‌ക്കര്‍ പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തിയത് ബയോളജി ക്ലാസിലൂടെ; ലൈംഗിക ബന്ധം തെറ്റല്ലെന്ന് ബോധ്യപ്പെടുത്തി പെണ്‍കുട്ടികളെ വശത്താക്കി

കാസര്‍കോട്:  (www.kasargodvartha.com 30.08.2018) കാഞ്ഞങ്ങാട്ടെ പ്രമാദമായ ചാപ്റ്റര്‍ ട്യൂഷന്‍ സെന്റര്‍ പീഡനക്കേസില്‍ കാഞ്ഞങ്ങാട് ബല്ലാകടപ്പുറത്തെ ഡോ. മുഹമ്മദ് അഷ്‌കറിനെ (28) കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്) ഏഴു വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചതോടെ അഷ്‌ക്കറിന് അര്‍ഹിക്കുന്ന ശിക്ഷയാണ് ലഭിച്ചതെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുങ്ങള്‍ വെളിപ്പെടുത്തി.

സുമുഖനും കാണാന്‍ സുന്ദരനും എം ബി ബി എസ് വിദ്യാര്‍ത്ഥിയുമായിരുന്ന അഷ്‌ക്കര്‍ സമ്പന്ന കുടുംബത്തിലെ പെണ്‍കുട്ടികളെയാണ് പ്രധാനമായും ട്യൂഷന്‍ സെന്ററില്‍ വെച്ച് വലയില്‍ വീഴ്ത്തിയത്. ബയോളജി ക്ലാസില്‍ ശരീര ഭാഗങ്ങളുടെ ഘടനയും മറ്റ് കാര്യങ്ങളും വാചാലനായി സംസാരിക്കുകയും ലൈംഗിക ബന്ധം നടത്തുന്നത് തെറ്റല്ലെന്നും ധരിപ്പിച്ചാണ് പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി പീഡിപ്പിച്ചത്. സമ്പന്ന കുടുംബ്തതിലെ അംഗമായതിനാലും എം ബി ബി എസ് വിദ്യാര്‍ത്ഥിയായതും കൊണ്ട് പ്രണയം നടിച്ചും പെണ്‍കുട്ടിയെ അഷ്‌ക്കര്‍ തന്റെ ട്യൂഷന്‍ സെന്ററില്‍ വെച്ച് പീഡിപ്പിച്ചിരുന്നു.

13 ഓളം പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് സൂചനകള്‍ പുറത്തു വന്നിരുന്നതെങ്കിലും അഞ്ച് കേസുകളാണ് 2013 ല്‍ ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഒരു പെണ്‍കുട്ടി അസംബ്ലിക്കിടെ തല കറങ്ങി വീണതോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞതോടെ പോലീസെത്തുകയും പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തതോടെയാണ് ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരനായ അഷ്‌ക്കറാണ് സംഭവത്തിന് ഉത്തരവാദിയെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് അഷ്‌ക്കറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു.

ബാങ്ക് ഉദ്യോഗസ്ഥര്‍ തൊട്ട് പോലീസ് ഓഫീസറുടെ മകള്‍ വരെ അഷ്‌ക്കറിന്റെ കെണിയില്‍പെട്ടതായി വ്യക്തമാവുകയായിരുന്നു. പല പെണ്‍കുട്ടികളും പരാതി നല്‍കാന്‍ മടിച്ചതിനാല്‍ പോലീസ് സ്വമേധയാ ആയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ അഷ്‌ക്കര്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും കേസുകള്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരു പെണ്‍കുട്ടി പരാതിയില്‍ ഉറച്ചു നില്‍ക്കുകയും പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി സിആര്‍പിസി 164 പ്രകാരം മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഇതാണ് ഇപ്പോഴത്തെ കേസിന് ബലമായത്.

വാദി ഭാഗം മൊഴി മാറ്റുകയും പിന്മാറുകയും ചെയ്തതിനാല്‍ ഹൈക്കോടതി മറ്റു നാലു കേസുകളും റദ്ദാക്കുകയായിരുന്നു. അന്നത്തെ ഹൊസ്ദുര്‍ഗ് സി ഐ ആയിരുന്ന കെ വി വേണുഗോപാലിനു മേല്‍ വലിയ രാഷ്ട്രീയ സമ്മര്‍ദമാണ് ഉണ്ടായത്. എന്നാല്‍ അദ്ദേഹം ഒന്നിനും വഴങ്ങിയില്ല. ഇതോടെ അന്നത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ സ്വാധീനിച്ച് അഷ്‌ക്കര്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസെടുക്കാന്‍ നീക്കം നടത്തിയിരുന്നുവെങ്കിലും അതെല്ലാം ചീറ്റിപ്പോവുകയായിരുന്നു. പരാതിയില്‍ ഉറച്ചു നിന്ന പെണ്‍കുട്ടിയുടെ കേസിന്റെ അന്വേഷണം ഹൊസ്ദുര്‍ഗ് സി ഐയില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് അഷ്‌ക്കര്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇതേ തുടര്‍ന്ന് അന്വേഷണം കാസര്‍കോട് ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി രഘുരാമനെ ഏല്‍പിക്കുകയുമായിരുന്നു. സമ്മര്‍ദത്തിന് വഴങ്ങാതിരുന്ന സി ഐ വേണുഗോപാലനെ സ്വന്തം ജില്ലയില്‍ നിന്നും കോഴിക്കോട് താമരശ്ശേരിയിലേക്ക് സ്ഥലം മാറ്റിയാണ് രാഷ്ട്രീയ നേതൃത്വം പ്രതികാരം തീര്‍ത്തത്. കേസില്‍ അന്വേഷണം നടത്തിയ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി രഘുരാമന്‍ സമര്‍പിച്ച കുറ്റംപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രതിക്ക് കടുത്ത ശിക്ഷ ലഭിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, court, case, Molestation, Crime, Molestation, Kanhangad, Ashkar says relationship is not wrong; then molest girl Students
  < !- START disable copy paste -->

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date