city-gold-ad-for-blogger
Aster MIMS 10/10/2023

ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം; അറിയണം കാസര്‍കോട്ടെ ഈ പെണ്‍കുട്ടിയെ

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.06.2018) ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുമ്പോള്‍ അറിയണം കാസര്‍കോട് മലയോരത്തെ ഈ പെണ്‍കുട്ടിയെ കുറിച്ച്. കാഞ്ഞങ്ങാട്ടെ മുന്‍നിര യോഗ പരിശീലകയായ ജിഷ ജോണെന്ന പെണ്‍കുട്ടിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ജിഷ ജോണ്‍ യോഗ വിത്ത് ഇന്ത്യന്‍ ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം നേടിയതിന് പിന്നില്‍ കാലം കാത്തുവെച്ച ഒരു നിമിത്തമുണ്ട്.

മാലോം കസബയില്‍ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ജിഷക്ക് ഒരു വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ചതഞ്ഞ നട്ടെല്ലും ശരീരവും പൂര്‍വ്വസ്ഥിതിയിലെത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത് നിര്‍ബന്ധമായും യോഗ ചെയ്യുക എന്നതായിരുന്നു. അങ്ങനെ യോഗയില്‍ പരിശീലനം നേടി സ്വന്തം ശരീരത്തെ സംരക്ഷിച്ചപ്പോള്‍ ഭാവി ജീവിതത്തെക്കുറിച്ചും പിന്നെ ജിഷക്ക് മറ്റൊന്നും ആലോചിക്കേണ്ടിവന്നില്ല.

മലയോരത്തെ സാധാരണ ക്രിസ്ത്യന്‍ പെണ്‍കുട്ടികളൊക്കെ നഴ്‌സിംഗിനും മെഡിസിനും എഞ്ചിനീയറിംഗിനും താല്‍പ്പര്യപ്പെടുമ്പോള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള യോഗ വിത്ത് ഇന്ത്യന്‍ ഫിലോസഫിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി എന്ന പിജി കോഴ്‌സും വഴി  യോഗയിലെ സകല കലകളും സ്വായത്തമാക്കാനായിരുന്നു ജിഷയുടെ താല്‍പ്പര്യം.

പ്ലസ്ടു പഠനത്തിനു ശേഷം മകളെ പ്രൊഫഷണല്‍ കോളേജില്‍ പറഞ്ഞയക്കാന്‍ ഏറെ താല്‍പ്പര്യമെടുത്തിരുന്ന മാതാപിതാക്കളെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധം വഴി യോഗയിലേക്കും അതുവഴി മനുഷ്യന്റെ മാനസിക ആരോഗ്യത്തിലേക്കും വഴിതിരിച്ചുവിടാന്‍ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ നേട്ടമെന്ന് ജിഷ പറയുന്നു. 'ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ' എന്ന സ്വാമി വിവേകാനന്ദന്റെ ഫിലോസഫിയിലാണ് ജിഷ തന്റെ ജീവിതസ്വപ്നം നെയ്‌തെടുത്തത്.

പാരമ്പര്യമായി കൈവന്ന യോഗയെ ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെടുത്തി പുതിയ തലമുറക്ക് സ്വീകാര്യമാകുന്ന രീതിയില്‍ അവതരിപ്പിക്കുന്നു എന്നതാണ് ജിഷജോണിനെ മറ്റു യോഗ പരിശീലകരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഏറെ തിരക്കുപിടിച്ച ജീവിത രീതികള്‍ക്കിടയില്‍ നമ്മള്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഓര്‍മ്മപ്പെടുത്താന്‍ പക്ഷാഘാതമോ, ഹൃദ്രോഗമോ പ്രമേഹമോ ആണെന്ന് വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നാണ് ജിഷയുടെ പക്ഷം. ഇത്തരം അവസ്ഥകളെ ജീവിതശൈലി രോഗങ്ങള്‍ എന്നു വിളിക്കാനാണ് നമുക്ക് താല്‍പ്പര്യമെങ്കിലും ദിവസവും 60 മിനിറ്റ് നേരം യോഗക്കായി മാറ്റിവെക്കുകയാണെങ്കില്‍ ശരീരവും മനസും പൂര്‍ണമായും നമ്മുടെ നിയന്ത്രണത്തില്‍ തന്നെ തിരിച്ചുകൊണ്ടുവരുവാന്‍ കഴിയുമെന്നും ജിഷ പറയുന്നു.

രണ്ടുവര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ടെ ചില സുഹൃത്തുക്കളുടെ താല്‍പ്പര്യമനുസരിച്ച് ഹൊസ്ദുര്‍ഗില്‍ പരിശീലന കേന്ദ്രം തുടങ്ങിയപ്പോള്‍ സമൂഹത്തിലെ ഒരു പരിഛേദം തന്നെ യോഗയില്‍ കണ്ണിചേരുകയും ചെയ്തു. ശരീരവ്യായാമത്തിനപ്പുറത്ത് മനസിനെ ഏകാഗ്രതയില്‍ എത്തിക്കാനും മനശാന്തി കൈവരുത്താനും ഈ പരിശീലനത്തിലൂടെ കഴിയുന്നു. ശാസ്ത്രീയമായി ലഭിച്ച അറിവുകള്‍ സമൂഹത്തിന്റെ നന്മക്കായി പകര്‍ന്നു നല്‍കുവാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ജിഷ.

വടകരയിലും കാഞ്ഞങ്ങാട്ടുമായി യോഗ പരിശീലനത്തില്‍ ആറു വര്‍ഷത്തെ പാരമ്പര്യമുണ്ട്. രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും പക്ഷാഘാതവും പ്രമേഹവുമടക്കമുള്ള രോഗങ്ങളുമായി കഴിയുന്നവര്‍ക്ക് യോഗ പരിശീലനത്തില്‍ മാസങ്ങള്‍ കൊണ്ട് തന്നെ അവര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ഗണ്യമായി കുറക്കാനും പിന്നീട് പൂര്‍ണമായും നിര്‍ത്തല്‍ ചെയ്യാനും സാധിക്കുന്നു എന്നത് തന്നെയാണ് ശാസ്ത്രീയമായ യോഗ പരിശീലനത്തിന്റെ ഏറ്റവും വലിയ നേട്ടം. ഭര്‍ത്താവ് റ്റിജോജോസഫും മകന്‍ ജോവനും ജീവിത ത്തില്‍ മാത്രമല്ല യോഗയിലും ജിഷക്ക് കൂട്ടുണ്ട്.
ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം; അറിയണം കാസര്‍കോട്ടെ ഈ പെണ്‍കുട്ടിയെ


Keywords:  Kasaragod, Kerala, news, Top-Headlines, Trending, World Yoga Day; Story about Jisha Jhone from Kanhangad
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL