city-gold-ad-for-blogger
Aster MIMS 10/10/2023

കെണിയില്‍ കുടുങ്ങിയ പുലി ചത്തു; കെണിവെച്ചവര്‍ക്കായി അന്വേഷണം

കാസര്‍കോട്: (www.kasargodvartha.com 22.06.2018) കെണിയില്‍ കുടുങ്ങിയ പുലിയെ വയനാട്ടു നിന്നും വിദഗദ്ധ സംഘമെത്തിയിട്ടും രക്ഷിക്കാനായില്ല. പുലി ചത്തതോടെ കെണിവെച്ചവര്‍ക്കായി വനം വകുപ്പിന്റെ അന്വേഷണം. വംശനാശ ഭീഷണി നേരിടുന്ന ജീവിയെ വേട്ടയാടുന്നതിന് നിമയത്തില്‍ കടുത്ത നിയന്ത്രണങ്ങളാണുള്ളത്. ഇതോടെയാണ് കെണിവെച്ചവര്‍ക്കു വേണ്ടി വനം വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെയാണ് കള്ളാര്‍ പഞ്ചായത്തിലെ പൂടംകല്ല് ഓണിയില്‍ കാട്ടുപന്നിയെ പിടിക്കാന്‍ സ്ഥാപിച്ച കെണിയില്‍ പുലിയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം കെണിയില്‍ കുടുങ്ങിക്കിടന്ന പുലി അവശനായിരുന്നു. കാസര്‍കോട്- കണ്ണൂര്‍ ജില്ലകളില്‍ മയക്കുവെടി വിദഗദ്ധ സംഘമില്ലാത്തതിനാല്‍ വയനാട്ട് നിന്നുമാണ് സംഘമെത്തിയത്. വയനാട്ടു നിന്നും സംഘം കാസര്‍കോട്ടെത്തുമ്പോഴേക്കും സമയം വൈകുന്നേരത്തോടടുത്തിരുന്നു.

സംഘം മയക്കുവെടിവെച്ച ശേഷം വലയിലാക്കുന്നതുവരെ ജീവനുണ്ടായിരുന്ന പുലി കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകും വഴിയാവാം ചത്തതെന്നാണ് വനംവകുപ്പധികൃതരുടെ വിശദീകരണം. വന്യമൃഗസംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ഡ് ഒന്ന് പാര്‍ട്ട് ഒന്നില്‍പ്പെടുന്ന ജീവിയാണ് പുള്ളിപ്പുലി.

Related News:
പന്നിക്ക് വെച്ച കെണിയില്‍ പുലി കുടുങ്ങി; വനപാലകര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി

കെണിയില്‍ കുടുങ്ങിയ പുലി ചത്തു; കെണിവെച്ചവര്‍ക്കായി അന്വേഷണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Investigation, Leopard, forest, trapped Leopard died
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL