city-gold-ad-for-blogger
Aster MIMS 10/10/2023

ഏഴ് നദികളെ തമ്മില്‍ ബന്ധിപ്പിച്ച് 365 കോടി രൂപ ചിലവില്‍ ആരംഭിക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി കാസര്‍കോടിന്റെ ടൂറിസം വികസനത്തിന് കുതിപ്പേകും

കാസര്‍കോട്: (www.kasargodvartha.com 19.06.2018) കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ ഏഴ് നദികളെ ബന്ധപ്പെടുത്തി നടപ്പാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി നടപ്പാക്കുതോടെ കാസര്‍കോട് ജില്ലയുടെ ടൂറിസം വികസനത്തിന് കുതിപ്പേകും. കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി പുഴയായ പയ്യന്നൂര്‍ കവ്വായി കായലില്‍ നിന്നാരംഭിച്ച് ചന്ദ്രഗിരി പുഴ വരേ നടപ്പാക്കുന്ന പദ്ധതിയിലൂടെ ജില്ലയ്ക്ക് ലഭിക്കുക സ്വപ്ന പദ്ധതികളാണ്.

365 കോടി രൂപയുടെ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം 30ന് രാവിലെ 9.30 പറശിനികടവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോടിനോട് ചേര്‍ന്നു കിടക്കുന്ന പെരുമ്പ പുഴയില്‍ മ്യൂസിക് ക്രൂയിസ്, കവ്വായി കായലിലും വലിയ പറമ്പ് കായലിലുമായി ഹാന്റ്ലൂം ആന്‍ഡ് ഹാന്റിക്രാഫ്സ് ക്രൂയിസ്, തേജസ്വിനി പുഴയില്‍ വാട്ടര്‍ സ്പോര്‍ട്ട് ആന്‍ഡ് റിവര്‍ ബാത്തിംഗ് ക്രൂയിസ്, വലിയപറമ്പ് കായലിലൂടെ മോഡല്‍ റെസ്പോസിബിള്‍ വില്ലേജ് ക്രൂയിസ്, ചന്ദ്രഗിരി പുഴയില്‍ യക്ഷഗാന ക്രൂയിസ് എന്നിങ്ങനെയാണ് ജില്ലയ്ക്ക് ലഭിക്കു സ്വപ്നപദ്ധതികള്‍.

പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്. ഇത്രയും പദ്ധതികള്‍ പൂര്‍ണ അര്‍ഥത്തില്‍ നടപ്പായാല്‍ തന്നെ ജില്ലയിലെ വിനോദ സഞ്ചാര മേഖല അടിമുടി മാറിമറിയും. ഉത്തര കേരളത്തിലെ പുഴകളിലൂടെ ബോട്ട് യാത്രയ്ക്കൊപ്പം അവയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളുടെ ചരിത്രം, സംസ്‌കാരം, കല, സംഗീതം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, ആയോധന കലകള്‍, കരകൗശല വസ്തുക്കള്‍, പ്രകൃതി ഭംഗി, കണ്ടല്‍ക്കാടുകള്‍, ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ഘടകങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കിയാണ് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി നടപ്പില്‍ വരുന്നത്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും അഴീക്കല്‍ തുറമുഖവും യാഥാര്‍ത്ഥ്യമാവുന്നതോടെ വടക്കന്‍ കേരളത്തിന്റെ വിനോദ സഞ്ചാര വ്യാപാര വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രദേശത്തിന്റെ ടൂറിസ്റ്റ് വികസനത്തിനൊപ്പം വിവിധ മേഖലകളിലെ ആയിരങ്ങള്‍ക്ക് തൊഴില്‍ നേടാനും പദ്ധതി സഹായകമാവും. കണ്ണൂര്‍ വിമാനത്താവളത്തില്‍ സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുതോടെ കൂടുതല്‍ വിദേശ വിനോദ സഞ്ചാരികള്‍ മലബാര്‍ മേഖലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുത്. കണ്ണൂര്‍ ജില്ലയോട് ചേരുന്ന മാഹി പുഴയില്‍ മാര്‍ഷ്യല്‍ ആര്‍ട്സ് ആന്‍ഡ് കളരി ക്രൂയിസ്, അഞ്ചരക്കണ്ടി പുഴയില്‍ പഴശിരാജ ആന്‍ഡ് സ്പൈസസ് ക്രൂയിസ്, വളപട്ടണം പുഴയില്‍ മുത്തപ്പന്‍ ആന്‍ഡ് മലബാരി ക്യൂസിന്‍ ക്രൂയിസ്, വളപട്ടണം പുഴയില്‍ ബേര്‍ഡ്സ് ആന്റ് അഗ്രി ക്രൂയിസ്, തെയ്യം ക്രൂയിസ്, കുപ്പം പുഴയില്‍ കണ്ടല്‍ ക്രൂയിസ് എിവയാണ് പദ്ധതിയിലൂടെ നടപ്പില്‍ വരുന്നത്.
ഏഴ് നദികളെ തമ്മില്‍ ബന്ധിപ്പിച്ച് 365 കോടി രൂപ ചിലവില്‍ ആരംഭിക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി കാസര്‍കോടിന്റെ ടൂറിസം വികസനത്തിന് കുതിപ്പേകും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Tourism, Development project, Top-Headlines, Malabar River Cruise project is to help Kasaragod's tourism development
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL