city-gold-ad-for-blogger
Aster MIMS 10/10/2023

കന്നുകാലികളെ മോഷ്ടിച്ചു കടത്താന്‍ ശ്രമം; മുന്‍ പഞ്ചായത്തംഗം ഉള്‍പെടെ 3 പേര്‍ അറസ്റ്റില്‍

പൊയിനാച്ചി: (www.kasargodvartha.com 21.06.2018) കന്നുകാലികളെ മോഷ്ടിച്ചു കടത്താന്‍ ശ്രമിച്ച മുന്‍ പഞ്ചായത്തംഗം ഉള്‍പെടെ മൂന്നു പേര്‍ സുള്ള്യയില്‍ പോലീസിന്റെ പിടിയിലായി. കുറ്റിക്കോല്‍ മുന്‍ പഞ്ചായത്ത് അംഗവും ഒറ്റമാവുങ്കാല്‍ സ്വദേശിയുമായ സിപിഎമ്മിലെ എച്ച്. ആയിത്തന്‍ (64), ഒറ്റമാവുങ്കാലിലെ ജയരാമന്‍ (39), ശങ്കരംപാടിയിലെ ഡ്രൈവര്‍ ബിനു (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു മണിയോടെ സുള്ള്യ നാര്‍ക്കോട്ട് വെച്ചാണ് സംഘത്തെ പോലീസ് പിടികൂടിയത്. ഇവര്‍ കടത്താന്‍ ശ്രമിച്ച നാല് പശുക്കളെയും സംഘം സഞ്ചരിച്ച പിക്ക്അപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. മാണിമൂല ബന്തടുക്ക വഴി വനപാതയിലൂടെയാണ് കേരളത്തിലേക്ക് കന്നുകാലികളെ കടത്താന്‍ ശ്രമിച്ചത്. സുള്ള്യ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
കന്നുകാലികളെ മോഷ്ടിച്ചു കടത്താന്‍ ശ്രമം; മുന്‍ പഞ്ചായത്തംഗം ഉള്‍പെടെ 3 പേര്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Sullia, arrest, Police, Cattle trafficking; 4 arrested in Sullia
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL