city-gold-ad-for-blogger
Aster MIMS 10/10/2023

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം അവസാനിക്കുന്നില്ല; സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് യെദ്യൂരപ്പയുടെ കത്ത്

ബംഗളൂരു: (www.kasargodvartha.com 22.05.2018) സത്യപ്രതിജ്ഞ, രാജി, വീണ്ടും സത്യപ്രതിജ്ഞ. അന്ത്യന്തം നാടകീയ രംഗങ്ങള്‍ അരങ്ങേറിയ കര്‍ണാടകത്തിലേക്കായിരുന്നു കഴിഞ്ഞ വാരം ഇന്ത്യന്‍ രാഷ്ട്രീയം കണ്ണും കാതും കൂര്‍പ്പിച്ചത്. എന്നാല്‍ കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം അവസാനിക്കുന്നില്ല എന്നുതന്നെ വേണം കരുതാന്‍. തന്നെ കസേരയില്‍ നിന്നും താഴെ ഇറക്കിയ എതിര്‍പ്പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പരാതിയുമായി ചീഫ് ഇലക്ഷന്‍ കമ്മിഷണറെ സമീപിച്ചിരിക്കയാണ് ബി.ജെ.പി അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ. സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചാണ് പരാതി.

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകം അവസാനിക്കുന്നില്ല; സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് യെദ്യൂരപ്പയുടെ കത്ത്

തെരഞ്ഞെടുപ്പില്‍ വ്യാപകമായി ക്രമക്കേട് നടന്നുവെന്നാണ് യെദ്യൂരപ്പ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തില്‍ പറയുന്നത്. പോളിംഗ് ഓഫീസര്‍മാര്‍ കോണ്‍ഗ്രസിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചു. വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയ മണ്ഡലങ്ങളില്‍ വീണ്ടും പോളിംഗ് നടത്തണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ബിദാര്‍, ഗുല്‍ബര്‍ഗ മേഖലകളില്‍ പെടുന്ന മണ്ഡലങ്ങളിലാണ് ക്രമക്കേട് ഏറ്റവും വ്യാപകമായി നടന്നത്. എതിര്‍സ്ഥാനാര്‍ത്ഥികളെ പോലീസ് തന്നെ സഹായിക്കുന്ന നിലപാടാണ് എടുത്തത്. വോട്ടര്‍മാര്‍ക്ക് മദ്യവും പണവും അവര്‍ തന്നെ വിതരണം ചെയ്തു. ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതികളൊന്നും ഉദ്യോഗസ്ഥര്‍ കണ്ടതായി നടിച്ചില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷര്‍ ഒ.പി റാവത്തിന് നല്‍കിയ കത്തില്‍ യെദ്യൂരപ്പ ആരോപിക്കുന്നു.

മണഗുലി ഗ്രാമത്തിലെ തൊഴിലാളികളുടെ ക്യാംപില്‍ നിന്നും വിവിപാറ്റ് മെഷീന്‍ പെട്ടികള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് യെദ്യൂരപ്പ പരാതിയുമായി രംഗത്തെത്തിയത്. വിവിപാറ്റ് മെഷീനുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നടപടിയെടുക്കുമെന്ന് താന്‍ വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പില്‍ നടന്ന വന്‍ക്രമക്കേടുകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും യെദ്യൂരപ്പ പറയുന്നു.

ഇതാദ്യമായല്ല ഇത്തരം ക്രമക്കേടുകളെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുതല്‍ താഴെതട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. പോളിംഗിനു മുന്‍പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ക്രമക്കേടുകള്‍ അറിയിച്ചിരുന്നു. എന്നാല്‍ എല്ലാം വ്യര്‍ത്ഥമായി. തെരഞ്ഞെടുപ്പില്‍ ക്രമക്കേടു നടന്നുവെന്നതിനെ തനിക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടന്നുവെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ അവകാശവാദമാണ് ഇത് ഇല്ലാതാക്കുന്നത്. തന്റെ പരാതിയില്‍ അന്വേഷണം വേണമെന്നും യെദ്യൂരപ്പ ആവശ്യപ്പെടുന്നു.

എന്നാല്‍ ഇലക്ഷന്‍ കമ്മിഷന് വേണ്ടി കൊണ്ടുവന്നവയല്ല കണ്ടെടുത്ത വിവിപാറ്റ് കേയ്‌സുകളെന്ന് സ്‌റ്റേറ്റ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. മെഷീനോ, പേപ്പറോ, യൂണിക് നമ്പരോ കേയ്‌സുകളില്‍ ഉണ്ടായിരുന്നില്ല. ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയുടെ നേതാവ് എന്ന നിലയില്‍ മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്ക് അധികാരമേറ്റ് 55 മണിക്കൂറിനുള്ളില്‍ തന്നെ രാജിവച്ച് ഒഴിയേണ്ടി വന്നിരുന്നു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായതോടെയാണ് ശനിയാഴ്ച രാജിവച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Karnataka: Poll officials helped Congress candidates, BS Yeddyurappa alleges in letter to Election Commission,

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL