ജില്ലയുടെ മെഡിക്കല്‍ കോളജ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കണം; എസ് എഫ് ഐ
May 24, 2018, 12:29 IST
പാലക്കുന്ന്:(www.kasargodvartha.com 24/05/2018) ജില്ലയുടെ മെഡിക്കല്‍ കോളജ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കണമെന്ന് എസ് എഫ് ഐ കാസര്‍ഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു,എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിത ജില്ലയായ കാസര്‍ഗോഡിന്റെ ഏറെ നാളത്തെ ആവശ്യമാണ് ജില്ലയ്ക്ക് സ്വന്തമായൊരു മെഡിക്കല്‍ കോളജ്, ജില്ലയിലെ രോഗികള്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗളൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികളെ ആണ് ആശ്രയിക്കുന്നത്,2009 ല്‍ കേന്ദ്ര സര്‍വകലാശാല രൂപികരണത്തോടപ്പം പ്രഘ്യാപിച്ച മെഡിക്കല്‍ കോളജ് കേവലം കടലാസ്സില്‍ ഒതുങ്ങി. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് എന്ന സ്വപ്നം എത്രയും പെട്ടെന്ന് സാക്ഷാത്കരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പാലക്കുന്ന അംബികാ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എം വിജിന് പ്രസിഡന്റ് ജെയ്ക്ക് സി തോമസ്,മുഹമ്മദ് അഫസല്‍,ഖദീജത്ത് സുഹൈല ,കെ മഹേഷ് ,കെ വിനോദ്,ശ്രീജിത്ത് രവീന്ദ്രന്,എം വി രതീഷ് എന്നിവര്‍ സംസാരിച്ചു,
സമ്മേളനം 43 അംഗ ജില്ലാ കമ്മിറ്റിയെയും 20 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ആയി എം വി രതീഷിനെയും,സെക്രട്ടറിയായി ശ്രീജിത്ത് രവീന്ദ്രനെയും കെ വി യദു, കെ വി നിതിന്‍,സിദ്ധാര്‍ഥ് രവീന്ദ്രന്(വൈസ്.പ്രെസിഡന്റുമാര്‍),ഹഭീബ് റഹ്മാന്,ആല്ബിന് മാത്യു,ടി ഷിജിത(ജോയിന്റ്.സെക്രട്ടറിമാര്‍),പി ബി ഷിബുലാല്‍, കെ മനോജ്, രഹില്‍, എ അഭിജിത്ത്, വി സൂരജ്, വി പി അഭിജിത്ത്,ശില്പ കെ വി(സെക്രട്ടറിയേറ്റ് അംഗങ്ങള്‍)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Palakunnu, Kasaragod, Kerala, SFI, District-conference, Medical College, District Medical College should be realized; SFI