സ്കൂട്ടറില്‍ മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പ് ഉടമയായ യുവതി തലയില്‍ ടയര്‍ കയറി തല്‍ക്ഷണം മരിച്ചു
Apr 21, 2018, 11:48 IST
കാസര്‍കോട്: (www.kasargodvartha.com 21.04.2018) സ്കൂട്ടറില്‍ മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പ് ഉടമയായ യുവതി തലയില്‍ ലോറിയുടെ ടയര്‍ കയറി തല്‍ക്ഷണം മരിച്ചു. മുള്ളേരിയ അടുക്കം റോഡില്‍ ശനിയാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടം നടന്നത്. അടുക്കയിലെ പരേതനായ സുരേഷിന്റെ ഭാര്യ ബിന്ദു (44) ആണ് മരിച്ചത്.
രാവിലെ മുള്ളേരിയ ടൗണിലെ ടൈലറിംഗ് ഷോപ്പിലേക്ക് സ്വന്തം സ്കൂട്ടറില്‍ പോകുമ്പോഴാണ് അമിത വേഗതയില്‍ വന്ന മണല്‍ കയറ്റിയ ടോറസ് ലോറിയിടിച്ചത്. സ്കൂട്ടറില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ ടയര്‍ കയറി ഇറങ്ങിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Accident, Bike-Accident, Death, Lorry, Tailoring Shop Owner, Mulleriya, Woman died in accident.
Keywords: Kasaragod, Kerala, News, Accident, Bike-Accident, Death, Lorry, Tailoring Shop Owner, Mulleriya, Woman died in accident.