വൈദ്യുതി ലൈനില്‍ തട്ടി വൈക്കോലിന് തീപിടിച്ച് ലോറിയടക്കം കത്തിനശിച്ചു; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു
Mar 12, 2018, 10:03 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 12.03.2018) വൈദ്യുതി ലൈനില്‍ തട്ടി വൈക്കോലിന് തീപിടിച്ച് ലോറിയടക്കം കത്തിനശിച്ചു. ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ മരുതോം ചുള്ളി വഴി കൊണ്ടുവരികയായിരുന്ന വൈക്കോല്‍ ലോറിക്കാണ് തീപിടിച്ചത്. വൈക്കോല്കെട്ട് വൈദ്യുതിലൈനില്‍ തട്ടി തീപ്പൊരി വീണതാണ് അപകടകാരണമെന്ന് പരിസരവാസികള്‍ പറഞ്ഞു.
പരിസരത്തെ ക്ഷീരകര്‍ഷകര്‍ക്ക് വില്‍ക്കാനാണ് വൈക്കോല്‍ കൊണ്ടുവന്നത്. റോഡിലേക്ക് താഴ്ന്ന് നിന്ന ലൈനില്‍ തട്ടിയതോടെ വൈദ്യുതി നിലച്ചു. ലൈനുകള്‍ തമ്മില്‍ തട്ടിയുരസിയതാണ് തീ പടരാന്‍ കാരണമായത്. സംഭവം കണ്ട് പരിസരവാസികള്‍ വെള്ളംകൊണ്ടുവന്ന് തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തീ ആളിയതോടെ കെടുത്താനാവാതെ നാട്ടുകാര്‍ ഭീതിയിലായി.
തുടര്‍ന്ന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. അപ്പോഴേക്കും ലോറി പൂര്‍ണമായും കത്തിനശിച്ചിരുന്നു. വിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പോലീസും സ്ഥലത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Vellarikundu, Lorry, Burnt, Straw lorry burned; Driver and helper escaped
< !- START disable copy paste -->