city-gold-ad-for-blogger
Aster MIMS 10/10/2023

ഖാസിയുടെ ദുരൂഹ മരണം; ജനകീയ ആക്ഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് ധര്‍ണ്ണ 27ന്

കാസര്‍കോട്: (www.kasargodvartha.com 12/03/2018) ചെമ്പരിക്ക മംഗലാപുരം ഖാസിയും സമസ്ത ഉപാദ്ധ്യക്ഷനും പണ്ഡിതനും ഗോള ശാസ്ത്രജ്ഞനും നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനുമായ ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം നടന്നിട്ട് എട്ട് വര്‍ഷമായിട്ടും സത്യാവസ്ത കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്കെതിരെയും സര്‍ക്കാരിന്റെ നിരുത്തരവാത സമീപനത്തിനെതിരെയും ശക്തമായ ജനരോഷം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 27ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ ധര്‍ണ്ണാ സമരം സംഘടിപ്പിക്കാന്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബാംഗങ്ങളും കൂടിചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

കഴിഞ്ഞ പോസ്റ്റോഫീസ് മാര്‍ച്ചിലും ധര്‍ണ്ണയിലും പങ്കെടുത്ത വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, മത സംഘടനാ ഭാരവാഹികള്‍, സന്നദ്ധ സംഘടനകള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് യോഗം നന്ദി രേഖപ്പെടുത്തി.

ചെയര്‍മാന്‍ ഡോ: വി. സുരേന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിദ്ദിഖ് നദ്‌വി ചേരൂര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഇ. അബ്ദുല്ല കുഞ്ഞി, സെയ്ഫുദ്ദീന്‍ കെ. മാക്കോട്, മുഹമ്മദ് ഷാഫി സി.എ., അബൂബക്കര്‍ ഉദുമ, യൂനുസ് തളങ്കര, അബ്ദുല്ല ഖാസിയാറകം, മുസ്തഫ ചെമ്പരിക്ക, ഉബൈദുല്ല കടവത്ത്, യൂസഫ് ബാഖവി, ഖലീല്‍ ചെമ്പരിക്ക, ഹമീദ് ചാത്തങ്കൈ, അബ്ദുല്ല കുഞ്ഞി ഹാജി ചെമ്പരിക്ക, ഗഫൂര്‍ ചെമ്പരിക്ക, ഷെരീഫ് ചെമ്പരിക്ക, അബ്ദുല്‍ ഖാദര്‍ സഅദി, രവീന്ദ്രന്‍ കെ.വി., താജുദ്ദീന്‍, മുസ്തഫ എതിര്‍ത്തോട്, മുഹമ്മദ് കുഞ്ഞി കുന്നരിയത്ത്, സലാം ചെമ്പരിക്ക എന്നിവര്‍ സംസാരിച്ചു.
ഖാസിയുടെ ദുരൂഹ മരണം; ജനകീയ ആക്ഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് ധര്‍ണ്ണ 27ന്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Qazi death, Investigation, Action Committee, Qazi death; General Action Committee Secretariat  Dharna on 27

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL